അഗളി: അട്ടപ്പാടിയിലെ കാട്ടുകൊമ്പനെ കൂട്ടിലാക്കി നാടുകടത്താൻ വയനാട്ടിൽ നിന്നെത്തിയ കുങ്കിയാന തിങ്കളാഴ്ച രാത്രിയോടെ അട്ടപ്പാടിയിൽനിന്ന് ചുരമിറങ്ങി. കഴിഞ്ഞ മാസം 21നാണ് കുങ്കിയാന അട്ടപ്പാടിയിലെത്തിയത്. കാട്ടുകൊമ്പന് മദപ്പാട് ലക്ഷണമുള്ളതിനാൽ വനപാലകർ ആനയെ നിരീക്ഷിച്ചു വരികയായിരുന്നു. രണ്ടുദിവസം മുമ്പ് ജനങ്ങൾ മൂച്ചിക്കടവുള്ള ഫോറസ്റ്റ് സ്റ്റേഷൻ ഉപരോധിച്ചിരുന്നു. ഉന്നത ഉദ്യോഗസ്ഥരടക്കമുള്ള വനപാലകർ പത്ത് ദിവസത്തിനകം ആനയെ പിടികൂടുമെന്ന ഉറപ്പ് നൽകിയതിനെ തുടർന്നാണ് ഉപരോധം അവസാനിപ്പിച്ചത്. അതിനിടയിലാണ് കുങ്കിയാനയെ വയനാട്ടിലേക്ക് കൊണ്ടുപോയത്. കുങ്കിയാന ചുരമിറങ്ങിയ ശേഷം മൂന്ന് കാട്ടാനകളാണ് മുച്ചിക്കടവ് പരിസരത്തുള്ളത്. ആന എവിടെയെന്ന ചോദ്യത്തിന് രണ്ട് ദിവസത്തെ ജോലിക്കായി വയനാട്ടിലേക്ക് കൊണ്ടുപോയതാണെന്നും ഉടനെ തിരിച്ചെത്തിക്കുമെന്നുമാണ് വനപാലകരുടെ മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.