ചെര്‍പ്പുളശ്ശേരി: നഗരസഭയിൽ തൊഴിലുറപ്പ് പദ്ധതി (അയ്യങ്കാളി പദ്ധതി) ഉടന്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് തൊഴിലുറപ്പ് തൊഴിലാളികള്‍ മുനിസിപ്പല്‍ സെക്രട്ടറിയെ ഓഫിസില്‍ ഉപരോധിച്ചു. രാവിലെ എ.കെ.ജി മന്ദിര പരിസരത്തുനിന്നാണ് മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതി തൊഴിലാളി യൂനിയന്‍ (സി.ഐ.ടി.യു) നേതൃത്വത്തില്‍ തൊഴിലാളികള്‍ പ്രകടനമായി എത്തിയത്. ഒ. സുലേഖ, കെ. നന്ദകുമാര്‍, സി. രാഘവന്, കെ. കൃഷ്ണദാസ്, ഗോപാലകൃഷ്ണന്, തങ്കവേലു, കൗണ്‍സിലര്‍ പി. മിനി, സാദിഖ് എന്നിവര്‍ നേതൃത്വം നല്കി. അയ്യങ്കാളി തൊഴിലുറപ്പു പദ്ധതി ഉടന്‍ നഗരസഭയിൽ നടപ്പാക്കാന്‍ ഉടൻ സര്‍ക്കാറിലേക്ക് ഓര്‍ഡര്‍ അയക്കുമെന്ന് സെക്രട്ടറി ഉറപ്പുനല്‍കിയതിനെ തുടര്‍ന്ന് സമരം പിന്‍വലിച്ചു. ഇക്കാര്യം നേതാക്കള്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് തൊഴിലാളികള്‍ പിരിഞ്ഞുപോയത്. സി.ഐ ദീപക് കുമാർ, എസ്.ഐ പി.എം. ലിബി എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘവും സ്ഥലത്തുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.