ഒറ്റപ്പാലം: രാഷ്ട്രീയ പ്രവർത്തനം എന്നത് ഒരു യുദ്ധത്തിെൻറ രീതിയിലായി മാറിയിട്ടുണ്ടെന്നും തെൻറ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തോടൊപ്പല്ലാത്തവനെ ശത്രുവായി കാണുന്ന അപകടകരമായ അവസ്ഥ ജനാധിപത്യ വ്യവസ്ഥയിൽ ഭൂഷണമല്ലെന്നും നടൻ വി.കെ. ശ്രീരാമൻ. ‘ഒരിടം’ എന്ന പേരിൽ മൂന്നു നാൾ നീളുന്ന ഡി.വൈ.എഫ്.ഐ കലോത്സവം കണ്ണിയംപുറം സെവൻത്ഡേ ഹൈസ്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജീവിതം സാർഥകമാകണമെങ്കിൽ ഒരു ശത്രു കൂടിയേതീരൂ എന്നായി മാറിയിട്ടുണ്ട്. രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ചെന്നുപെടുന്ന കുട്ടികളിൽ ഇത്തരം ചിന്തകൾ ബുദ്ധിപൂർവം കുത്തിവെക്കപ്പെടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുഞ്ചൻ നമ്പ്യാരും വി.കെ.എന്നും വരേണ്യവർഗത്തെ വാക്കുകൾ കൊണ്ട് പൊള്ളിച്ച് സംസ്കാരത്തിൽ ഇടപെട്ടവരാണ്. ഇവരുടെ പൈതൃകം നമ്മൾ ഏറ്റെടുക്കണമെന്നും ശ്രീരാമൻ പറഞ്ഞു. നഗരസഭ ചെയർമാൻ എൻ.എം. നാരായണൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു. പി. ഉണ്ണി എം.എൽ.എ മുഖ്യാതിഥിയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ്. ശിവരാമൻ, ജില്ല പഞ്ചായത്ത് അംഗം യു. രാജഗോപാൽ, സി.പി.എം ഏരിയ സെക്രട്ടറി കെ. സുരേഷ്, ഡി.വൈ.എഫ്.ഐ ജില്ല പ്രസിഡൻറ് ശശി, കുഞ്ചൻ സ്മാരകം ചെയർമാൻ ഇ. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.