ചിറ്റൂർ: അങ്ങാടി വേലക്കെത്തിയ ആനകൾ ഇടഞ്ഞതിനെ തുടർന്നുണ്ടായ തിക്കിലും തിരക്കിലും 16 പേർക്ക് പരിക്ക്. വെള്ളിയാഴ്ച രാത്രി 10.30ഓടെ വേട്ടക്കറുപ്പൻ ക്ഷേത്രത്തിലെ ആനവേലക്ക് എഴുന്നള്ളത്തിനായി എത്തിച്ച ആനകളാണ് ഇടഞ്ഞത്. ആൾത്തിരക്കുള്ള റോഡിലൂടെ ആനകൾ ഓടിയതോടെ ഉത്സവം കാണാനെത്തിയ ജനക്കൂട്ടം ചിതറിയോടുകമായിരുന്നു. തിരക്കിനിടയിൽപെട്ട് തത്തമംഗലം സ്വദേശികളായ മായ (21), ജയ (43), സിബിൻ (24), അദ്വൈത് (10), ബാലചന്ദ്രൻ (60), മുരളീധരൻ, സ്നേഹ, ജയഗണേഷ് തുടങ്ങിയവർക്കാണ് സാരമായി പരിക്കേറ്റത്. എഴുന്നള്ളത്തിെൻറ ഭാഗമായി മേട്ടുപ്പാളയത്തുനിന്ന് തത്തമംഗലത്തേക്ക് പോവുകയായിരുന്ന മൂന്ന് ആനകളിൽ മുന്നിൽ സഞ്ചരിച്ചിരുന്ന ആന പിന്തിരിഞ്ഞോടിയതോടെ പുറകിലുണ്ടായിരുന്ന ആനകൾ രണ്ടു ഭാഗത്തേക്കായി ചിതറിയോടുകയായിരുന്നു. റോഡിലൂടെ ഓടിയ ആനകൾ ബൈക്കും കാറുമുൾപ്പെടെ അഞ്ച് വാഹനങ്ങൾ തകർത്തു. മഴ കാരണം 54 ആനകൾ പങ്കെടുക്കേണ്ടിയിരുന്ന എഴുന്നള്ളത്ത് ഏറെക്കുറെ ഉപേക്ഷിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.