ഇ​രു​പ്പൂ കൃ​ഷി​യി​ലും വി​ജ​യം കൊ​യ്യാ​ൻ പ​രി​സ്ഥി​തി പ്രേ​മി​ക​ൾ

ഷൊർണൂർ: ഒരുപ്പൂ കൃഷിയിൽ വിജയം കൊയ്ത ഒരുകൂട്ടം പരിസ്ഥിതി പ്രേമികൾ ഈ വർഷം ഇരുപ്പൂ കൃഷിയിലേക്ക്. ഭാരതപ്പുഴയുടെ തീരത്ത് തരിശായി പതിറ്റാണ്ടിലധികം കിടന്നിരുന്ന പുതുശ്ശേരി മുണ്ടനാട്ട് പാടശേഖരത്താണ് ഇവർ കഴിഞ്ഞ ആറുവർഷം ഒരുപ്പൂ കൃഷിയിറക്കിയിരുന്നത്. തരിശായിട്ടിരിക്കുന്ന സ്ഥലമുടമകൾക്ക് പ്രചോദനം നൽകുന്നതിനു കൂടിയാണ് ഈ വർഷം ഇവർ ഇരുപ്പൂ കൃഷിയിലേക്ക് കടക്കുന്നത്. ഇതിനായുള്ള കട്ടക്ക് പൂട്ടൽ ആരംഭിച്ചു. പരിസ്ഥിതി പ്രവർത്തകനും മനുഷ്യാവകാശ പ്രവർത്തകനുമായ കെ.കെ. ദേവദാസ് നേതൃത്വം നൽകുന്ന സംഘത്തിൽ കുളപ്പുള്ളി ഗവ. പ്രിൻറിങ് ടെക്നോളജിയിൽനിന്ന് വിരമിച്ച അധ്യാപകനായ എം. രാജഗോപാൽ, കൃഷിക്കാരനായ കെ.കെ. രാമചന്ദ്രൻ, ഏഷ്യാനെറ്റ് കമ്യൂണിക്കേഷൻസിൽ ജോലിക്കാരനായ പ്രജീഷ് മണ്ണേങ്കോട് എന്നിവരടക്കം ഒമ്പത് പേരുണ്ട്. നെൽകൃഷി കുറഞ്ഞുപോയതാണ് കേരളത്തിൽ ഇന്ന് അഭിമുഖീകരിക്കുന്ന ജലക്ഷാമത്തിെൻറ പ്രധാന കാരണങ്ങളിലൊന്ന് എന്ന തിരിച്ചറിവിൽ നിന്നു കൂടിയാണ് സംഘം നെൽകൃഷിയിലേക്ക് തിരിഞ്ഞത്. തരിശായി കിടക്കുന്ന പാടം പിടിച്ചെടുത്ത് നെൽ കൃഷിയിറക്കാനുള്ള സാഹചര്യമൊരുക്കണമെന്നാവശ്യപ്പെട്ട് ഗവർണർക്കും കാർഷികോൽപാദന കമീഷണറും പ്രിൻസിപ്പൽ സെക്രട്ടറിയുമായ രാജു നാരായണ സ്വാമിക്കും പരാതി നൽകിയിട്ടുണ്ട്‌. ഭൂപരിഷ്കരണ നിയമപ്രകാരം തരിശിട്ട പാടം പിടിച്ചെടുക്കാനും കൃഷി നടത്താൻ മറ്റൊരു വ്യക്തിയെ ഏൽപ്പിക്കാനും വകുപ്പുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.