റോ​ഡ് പ്ര​വൃ​ത്തി​യി​ലെ അ​പാ​ക​ത: മ​ന്ത്രി​ക്ക് പ​രാ​തി ന​ല്‍കി

കൂറ്റനാട്: തൃത്താല- കൂറ്റനാട് പ്രധാന റോഡിെൻറ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ അപാകതയുള്ളതായി പരാതി. അപാകതകൾ ചൂണ്ടിക്കാട്ടി പൊതുപ്രവര്‍ത്തകര്‍ പൊതുമരാമത്ത് മന്ത്രിക്ക് പരാതി നല്‍കി. കൂറ്റനാട്ട്നിന്ന് തൃത്താല വരെയുള്ള അഞ്ച് കിലോമീറ്റര്‍ റോഡ് പണിയാണ് ഇപ്പോൾ നടക്കുന്നത്. കാലപ്പഴക്കം ചെന്ന ഓവുപാലങ്ങളും കലുങ്കുകളും പുനർനിർമിക്കുകയും വൈദ്യുതി കാലുകള്‍ മാറ്റി സ്ഥാപിക്കുകയും ചെയ്യുന്നതുപ്പെടെയുള്ള പ്രവൃത്തികള്‍ക്കാണ് നിര്‍മാണാനുമതിയായത്. എന്നാൽ കലുങ്കുകള്‍ പുതുക്കി പണിയാനോ ഓവുപാലങ്ങള്‍ പുതുക്കി നിർമിക്കാനോ വൈദ്യുതികാലുകള്‍ പൂര്‍ണമായി മാറ്റി സ്ഥാപിക്കാനോ പദ്ധതി ഏറ്റെടുത്തവര്‍ തയാറായിട്ടില്ല. ഇതു മൂലം പലയിടങ്ങളിലും റോഡ് വീതി കൂട്ടുന്ന പ്രവര്‍ത്തി തടസ്സപ്പെടുകയും വൈദ്യുതി കാലുകൾ അപകടകരമായ രീതിയിൽ റോഡരികിൽ നിൽക്കുന്ന അവസ്ഥയാണ്. ഇതിനെതിരെയാണ് പൊതു പ്രവര്‍ത്തകനായ പാദുക നൗഷാദ് അധികൃതർക്ക് പരാതി നൽകിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.