ആനക്കര: പട്ടിത്തറ ആര്യംപാടം ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ഭക്തിസാന്ദ്രമായി. വിവിധ ദേശങ്ങളിൽനിന്നായി നിരവധി സ്ത്രീകളാണ് ദർശനത്തിനെത്തിയത്. രാവിലെ നടതുറക്കല്‍ ചടങ്ങോടെ ഉത്സവ പരിപാടികള്‍ക്ക് തുടക്കമായി. ഗണപതിഹോമം, ഉഷ പൂജ, വിശേഷാല്‍ പൂജകള്‍, ഉച്ച പൂജ, ഉച്ചക്കുശേഷം മൂന്ന് ആനയുടെയും കൊടിക്കുന്ന് ഉണ്ണികൃഷ്ണന്‍മാരാരുടെ പഞ്ചവാദ്യ അകമ്പടിയോടെ എഴുന്നള്ളിപ്പ് എന്നിവ നടന്നു. തുടര്‍ന്ന് പട്ടിത്തറ നവയുഗ, ന്യൂമിറാക്കിള്‍ പട്ടിത്തറ, അമിഗോസ്, ഗ്യാങ് ഓഫ് കൊട്ടാരത്തില്‍, ടീം ഓഫ് പൂലേരി തുടങ്ങി വിവിധ ദേശക്കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ തിറ, പൂതന്‍, ശിങ്കാരി, തകില്‍ മേളം, നാസിക് ഡോള്‍ എന്നിവയോടെ കൊടിവരവുകളെത്തി. രാത്രിയില്‍ കല്ലടത്തൂര്‍ മനോജ്, മുളയങ്കാവ് അജിത് എന്നിവരുടെ ഡബിള്‍ തായമ്പക എന്നിവയോടെ സമാപനമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.