ആനക്കര: ഫുട്ബാൾ കഴിഞ്ഞേ ഈ പഞ്ചായത്തംഗത്തിന് വേറെ വിഷയമുള്ളൂ. കളിക്കമ്പത്തിനിടക്ക് ആനക്കാര്യവുമായി വന്നാല്‍ സ്വന്തം പാര്‍ട്ടിക്കാരായാല്‍പോലും കാത്തിരിക്കുകതന്നെ വേണം. കൂടല്ലൂര്‍ നാലകത്ത് അബ്ദുൽ മജീദ്^ഫാത്തിമകുട്ടി ദമ്പതികളുടെ മകനും ആനക്കര ഗ്രമാപഞ്ചായത്ത് യു.ഡി.എഫ് അംഗവുമായ ആരിഫാണ് കളിക്കമ്പം നേഞ്ചേറ്റുന്നത്. മാര്‍ച്ച് മാസം തുടങ്ങിയത് മുതല്‍ ആനക്കര പഞ്ചായത്തിലെ ആറാം വാര്‍ഡ് മെംബര്‍ ആരിഫ് നാലകത്ത് തിരക്കിലാണ്. വള്ളുവനാട്ടില്‍ കാല്‍പ്പന്തുകളി നടക്കുന്ന സ്ഥലത്തെല്ലാം ആരിഫിെൻറ വിസില്‍ ശബ്ദവും ഉയരും. കുമരനല്ലൂര്‍ സന്തോഷ് ക്ലബിന് വേണ്ടി നാല് വര്‍ഷവും ജില്ലാ ലീഗിലും കോഴിക്കോട് ജില്ലാ ലീഗില്‍ മൂന്ന് വര്‍ഷവും കളിച്ചു. കൂടല്ലൂര്‍ ഫിഫ ആര്‍ട്സ് ആൻഡ് സ്പോര്‍ട്സ് ക്ലബിെൻറ കളിക്കാരന് കൂടിയായിരുന്നു. കൂടല്ലൂരില്‍ ഫുട്ബാൾ കളിക്കുന്ന കുട്ടികള്‍ക്ക് പരിശീലനം നല്‍കാനും ആരിഫ് മുന്നിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.