കല്ലടിക്കോട്: ലോക വനദിനത്തിലും മേഖലയിലെ വനമേഖല അവഗണനയിൽതന്നെ. വന സംരക്ഷണത്തിന് സർക്കാർ സംവിധാനം ഫലപ്രദമായ പദ്ധതികൾ നടപ്പാക്കാത്തതു മൂലം സ്വാഭാവിക വനമേഖല നാശത്തിെൻറ വക്കിലാണ്. പരിസ്ഥിതി കൈയേറ്റവും കാലാവസ്ഥ വ്യതിയാനവും കാട്ടുതീയും വന നശീകരണത്തിന് ആക്കംകൂട്ടി. കൂടാതെ വന വ്യാപന പദ്ധതികൾ നിലച്ചതും പ്രകൃതി ദുരന്തങ്ങളും വന മേഖലയിലെ മണ്ണിടിച്ചിലിന് ഇടയാക്കി. കാടുകളിൽ ജീവിതം വഴിമുട്ടുന്ന വന്യമൃഗങ്ങൾ തീറ്റയും വെള്ളവും തേടി ജനവാസ മേഖലകളിലെത്തുന്നത് പതിവായി. വ്യാപക കൃഷിനാശമാണ് അടുത്തിടെയായി വന്യമൃഗങ്ങളിറങ്ങിയ മേഖലയിൽ സംഭവിച്ചത്. വനവ്യാപനത്തിന് ശക്തമായ നടപടികൾ കൈക്കൊള്ളണമെന്നും പരിസ്ഥിതി ചൂഷണത്തിനെതിരെ നിയമനടപടി കർശനമാക്കണമെന്നുമാണ് പൊതുജനാഭിപ്രായം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.