ഷൊർണൂർ: 2017-18 വർഷത്തെ വാർഷിക പദ്ധതിയിൽ പ്രതിപക്ഷ വാർഡുകളെ അവഗണിച്ചതിൽ പ്രതിഷേധിച്ച് ബി.ജെ.പി അംഗങ്ങൾ നഗരസഭ ചെയർപേഴ്സെൻറ കാബിന് മുന്നിൽ നിരാഹാര സമരം തുടങ്ങി. തിങ്കളാഴ്ച നഗരസഭ കൗൺസിൽ യോഗത്തിനിടെ ഇക്കാര്യമുന്നയിച്ച് അംഗങ്ങൾ കുത്തിയിരിപ്പ് സമരം തുടങ്ങിയിരുന്നു. തുടർന്ന് നഗരസഭ ചെയർപേഴ്സൻ, ഷൊർണൂർ എസ്.ഐ രാജഗോപാൽ എന്നിവരുടെ സാന്നിധ്യത്തിൽ ചർച്ച നടന്നെങ്കിലും തീരുമാനമായിരുന്നില്ല. അംഗങ്ങൾ സമരം തുടർന്നതിനാൽ നഗരസഭ കൗൺസിൽ ഹാൾ രണ്ട് ദിവസമായി അടക്കാനായിട്ടില്ല. ഇതിനാൽ നഗരസഭ സെക്രട്ടറി അടക്കമുള്ളവർ കാവലിരിക്കേണ്ട സ്ഥിതിയാണ്. ബുധനാഴ്ച വൈകീട്ട് നാലോടെ നഗരസഭാംഗങ്ങളെ കൗൺസിൽ ഹാളിൽനിന്ന് സ്വീകരിച്ച് ചെയർപേഴ്സെൻറ ചേംബറിന് മുന്നിലേക്ക് കൊണ്ടുവന്നാണ് നിരാഹാരം ആരംഭിച്ചത്. ഭരണപക്ഷം തങ്ങളുടെ ആവശ്യം പരിഗണിക്കാത്തതിനാൽ നിരാഹാര സമരത്തിലേക്ക് കടക്കുകയാണെന്ന് ബി.ജെ.പി നേതാക്കൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വിസ്തൃതിയും ജനസംഖ്യാനുപാതവും കണക്കിലെടുക്കാതെ നഗരഭരണാധികാരികൾ പക്ഷപാതം കാണിക്കുകയാണ്. ഇതിനെതിരെ വകുപ്പ് മന്ത്രി, മുനിസിപ്പൽ റീജനൽ ഡയറക്ടർ അടക്കുള്ളവർക്ക് പരാതി നൽകിയിട്ടുണ്ടെന്ന് ഇവർ പറഞ്ഞു. നഗരസഭയിൽ ബി.ജെ.പിയുടെ ഏഴംഗങ്ങളും നിരാഹാരമിരിക്കുന്നുണ്ട്. ബി.ജെ.പി ജില്ല വൈസ് പ്രസിഡൻറ് കെ. പരമേശ്വരൻ, കെ.പി. അനൂപ്, എം.പി. സതീഷ് കുമാർ, സി. കൃഷ്ണദാസ്, കെ. പ്രസാദ്, കെ. നാരായണൻ എന്നിവർ സമരത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.