കുഴൽമന്ദം: ജില്ലയിലെ കൃഷിഭവനുകളിൽ അവശ്യത്തിന് കൃഷി ഓഫിസർ ഇല്ലാത്തതിനാൽ പ്രവർത്തനം അവതാളത്തിൽ. ജില്ലയിൽ ആകെ 95 കൃഷിഭവനുകളാണുള്ളത്. ഇതിൽ 37 ഓഫിസുകളിൽ കൃഷി ഓഫിസർമാരുടെ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. അതോടെ ഓഫിസുകളുടെ പ്രവർത്തനം അവതാളത്തിലായി. ഓഫിസർമാരില്ലാത്ത സ്ഥലങ്ങളിൽ തൊട്ടടുത്ത ഓഫിസിലെ ജീവനക്കാർക്ക് അധിക ചുമതല നൽകിയാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. കെ.എൽ.യു അനുവദിക്കുന്നതുമായി ബന്ധപ്പെട്ട സമിതിയിലെ ചുമതല കൃഷി ഓഫിസർക്കാണ്. ഒന്നാം വിളയ്ക്കുള്ള പ്രാരംഭ പ്രവർത്തനം തുടങ്ങുന്ന സമയമാണിപ്പോൾ. വിത്ത് വിതരണം മുതൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാവിധ ഇടപാടുകൾക്ക് മേൽനോട്ടം വഹിക്കേണ്ടതും അനുമതി നൽകുന്നതും കൃഷിഭവനുകളാണ്. ഇതിനു പുറമെയാണ് സർക്കാർ നൽകുന്ന പച്ചക്കറി വിത്തുകളുടെയും തൈകളുെടയും വിതരണ ചുമതലയും കൃഷിഭവനുകൾക്കുള്ളത്. ജില്ലയിൽ രണ്ട് കൃഷി അസി. ഒരു കൃഷി അസി. ഡയറക്ടർ എന്നിവരുടെ തസ്തികയും ഒഴിഞ്ഞുകിടക്കുകയാണ്. പി.എസ്.സി നിലവിൽ കൃഷി ഓഫിസർ തസ്തികയിലേക്ക് പരിക്ഷയും അഭിമുഖവും നടത്തിയെങ്കിലും റാങ്ക് ലിസ്റ്റ് ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.