പാലക്കാട്: ജില്ല പനിച്ച് വിറക്കുമ്പോഴും ആവശ്യത്തിന് സൗകര്യമില്ലാതെ ജില്ല ആശുപത്രിയിലെ വാർഡുകൾ. രോഗികളെക്കൊണ്ട് നിറഞ്ഞപ്പോൾ സ്ത്രീകളുടെ വാർഡിൽ ഉൾെപ്പടെ പലതിലും രോഗികൾ തറയിലാണ് കിടക്കുന്നത്. മഴയെത്തും മുമ്പേ ജില്ലയിൽ പനിരോഗികളുടെ എണ്ണത്തിൽ കാര്യമായ വർധനയുണ്ടായിരുന്നു. എന്നാൽ, ഇത്രയും രോഗികളെ ഉൾക്കൊള്ളാൻ ഇവിടെ ശേഷിയില്ല. ഇതിനിടെയാണ് മൂട്ട ശല്യം കാരണം ഒരു വാർഡ് അടച്ചിട്ടത്. ഇതോടെ സ്ഥിതി കൂടുതൽ വഷളായി. പനിയുമായി എത്തുന്നവരുടെ കൂടെയെത്തുന്ന കൂട്ടിരിപ്പുകാർ കൂടിയാവുന്നതോടെ വാർഡുകളിലെ അവസ്ഥ പരിതാപകരമാകും. ചൊവ്വാഴ്ച രാത്രി സ്ത്രീകളുടെ വാർഡ് നമ്പർ 12ൽ ശ്വാസംവിടാൻപോലും സ്ഥലമുണ്ടായിരുന്നില്ലെന്ന് രോഗികൾ പറഞ്ഞു. അടച്ചിട്ട വാർഡിെൻറ നവീകരണ പ്രവൃത്തികൾ മന്ദഗതിയിലാണെന്ന ആരോപണം ശക്തമാണ്. പനി മുന്നിൽകണ്ട് സമയബന്ധിതമായി ജോലി പൂർത്തീകരിക്കുന്നതിൽ അധികൃതരുടെ ഭാഗത്തുനിന്ന് വീഴ്ചസംഭവിച്ചതായും പരാതിയുണ്ട്. ഒന്നോ രണ്ടോ തൊഴിലാളികൾ മാത്രമാണ് അടച്ചിട്ട വാർഡിെൻറ നവീകരണ പ്രവൃത്തി നടത്തുന്നത്. ജോലി ഇപ്രകാരം തുടർന്നാൽ അടുത്ത മഴക്കാലത്തിന് മുമ്പ് പോലും പൂർത്തിയാവില്ലെന്ന് രോഗികൾ പറയുന്നു. മൂട്ട ശല്യത്തിനായാണ് വാർഡ് അടച്ചിട്ടതെങ്കിലും കൂടുതൽ നവീകരണപ്രവൃത്തികൾ വേണ്ടിവന്നതിനാലാണ് നിർമാണം വൈകിയതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ശുചിമുറിയുടെ പ്രശ്നം കൂടി തീർക്കേണ്ടി വന്നതിനാലാണ് സമയം വൈകിയത്. ഒരാഴ്ചക്കുള്ളിൽ തുറന്ന് പ്രവർത്തിക്കാൻ സാധിക്കുമെന്ന് ജില്ല ആശുപത്രി ആർ.എം.ഒ ഡോ. പദ്മനാഭൻ പറഞ്ഞു. പാലക്കാട് ജില്ല ആശുപത്രിയിൽ തിരക്ക് കാരണം നിലത്തിരിക്കുന്ന രോഗി
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.