നെല്ലിയാമ്പതി: പോത്തുപാറ സ്കൂളിന് സമീപം പാടികളിൽ കഴിയുന്ന എസ്റ്റേറ്റ് തൊഴിലാളികളുടെ ജീവിതം ദുരിതമയം. പാടിയുടെ മുൻവശത്തെ അഴുക്കുചാലിൽ മാലിന്യം കെട്ടിക്കിടന്ന് കൊതുകുകളും മറ്റും പെറ്റുപെരുകുകയാണ്. പരാതിയെത്തുടർന്ന് അഴുക്കുചാൽ വൃത്തിയാക്കാൻ പഞ്ചായത്ത് അധികൃതർ കഴിഞ്ഞദിവസം ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. മാലിന്യം പൂർണമായി നീക്കം ചെയ്ത് സ്ലാബിടണമെന്ന ആവശ്യവും നടപ്പായിട്ടില്ല. എസ്റ്റേറ്റ് അധികൃതർക്കും ആരോഗ്യവകുപ്പിനും പ്ലാേൻറഷൻ ഇൻസ്പെക്ടർക്കും പരാതി നൽകിയിട്ടും ഫലമുണ്ടായില്ലെന്ന് തൊഴിലാളികൾ പറയുന്നു. പലർക്കും പകർച്ചവ്യാധികളുടെ ലക്ഷണം കണ്ടിട്ടും മാലിന്യം അഴുക്കുചാലിൽ കെട്ടിനിൽക്കുന്നത് തടയാൻ നടപടി സ്വീകരിച്ചിട്ടില്ല. മാലിന്യപ്രശ്നം പരാതിപ്പെടുന്ന തൊഴിലാളികൾക്ക് നേരെ എസ്റ്റേറ്റ് മാനേജ്മെൻറ് പ്രതികാര നടപടി സ്വീകരിക്കുന്നുവെന്നും ആരോപണമുണ്ട്. പരാതിപ്പെടുന്നവരെ കിലോമീറ്ററുകൾ അകലെയുള്ള എസ്റ്റേറ്റ് ഡിവിഷനുകളിലേക്ക് സ്ഥലം മാറ്റുന്നതിൽ പരക്കെ പ്രതിഷേധമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.