കല്ലടിക്കോട്: അന്തരീക്ഷ താപനില ക്രമാതീതമായി ഉയരുന്നത് കാര്‍ഷിക മേഖലയിലെ പ്രതിസന്ധി വര്‍ധിപ്പിച്ചു. ഉല്‍പന്നങ്ങളുടെ വില വര്‍ധനവും കര്‍ഷകര്‍ക്ക് ഇനിയും പ്രയോജനം ചെയ്യുന്നില്ല. മഴ കുറവിന് പുറമെ കനാല്‍ വെള്ളം വിതരണത്തിന് താല്‍ക്കാലിക നിയന്ത്രണം എര്‍പ്പെടുത്തിയത് മൂലം ജലസേചന മാര്‍ഗം അടഞ്ഞ സ്ഥിതിയാണ്. ഉയര്‍ന്ന സ്ഥലങ്ങളില്‍ വിളകള്‍ ഉണക്ക് ഭീഷണി നേരിടുകയാണ്. തെങ്ങ്, റബര്‍, കുരുമുളക് എന്നിവയുടെ ഉല്‍പാദനം ക്രമാതീതമായി കുറഞ്ഞു. റബര്‍ വിലയില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ടെങ്കിലും പല തോട്ടങ്ങളിലും പാല്‍ ലഭ്യത കുറഞ്ഞതോടെ വെട്ട് നിര്‍ത്തി. ഈയിടെയാണ് തേങ്ങയുടെ വിലയിലും ചെറിയ മാറ്റം ഉണ്ടായത്. സ്വന്തം ആവശ്യങ്ങള്‍ക്ക് പോലും തേങ്ങ കിട്ടാത്ത അവസ്ഥയില്‍ കര്‍ഷകര്‍ക്ക് ഇതും ഗുണകരമല്ല. കനാല്‍ ജലം പ്രതീക്ഷിച്ച് കൃഷിയിറക്കിയ കര്‍ഷകരുടെ നെല്‍ക്കൃഷി ഉണക്ക് ഭിഷണി അഭിമുഖീകരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.