ഗെയില്‍ വാതക പൈപ്പ് ലൈന്‍: പ്രതിഷേധം തുടരുന്നു; പൊലീസ് സംരക്ഷണത്തില്‍ പ്രവൃത്തിയും

കൂറ്റനാട്: കരിമ്പയില്‍ ഗയില്‍ പദ്ധതി പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് നാട്ടുകാരുടെ എതിര്‍പ്പ് തുടരുന്നു. കനത്ത പൊലീസ് സുരക്ഷയില്‍തന്നെ ഞായറാഴ്ചയും പ്രവൃത്തി തുടര്‍ന്നു. എന്നാല്‍, സര്‍വേ പരിധിക്കപ്പുറമാണ് പ്രതിഷേധക്കാര്‍ സമരപ്പന്തല്‍ ഉയര്‍ത്തിയത്. സമരക്കാര്‍ ഞായറാഴ്ച സര്‍വകക്ഷി യോഗം വിളിച്ചുകൂട്ടിയെങ്കിലും ചാലിശ്ശേരി പഞ്ചായത്ത് ഭരണസമിതിയുമായി ബന്ധപ്പെട്ട് പ്രസിഡന്‍റ് ടി.കെ. സുനില്‍ കുമാര്‍, മുസ്ലിം ലീഗ് നേതാവ് പി.ഇ.എ. സലാം എന്നിവരാണ് പങ്കെടുത്തത്. സി.പി.എം, ബി.ജെ.പി നേതാക്കള്‍ സര്‍വകക്ഷിയോഗത്തില്‍ പങ്കെടുത്തില്ല. എസ്.ഡി.പി.ഐ, വെല്‍ഫെയര്‍ പാര്‍ട്ടി, പി.ഡി.പി തുടങ്ങിയ പാര്‍ട്ടികള്‍ നേരത്തേതന്നെ മുന്‍നിരയിലുണ്ട്. സമരപ്പന്തലില്‍ യോഗം ചേര്‍ന്ന് പ്രതിഷേധം അറിയിച്ച് മടങ്ങുകയായിരുന്നു. അതേസമയം, മൈക്ക് ഉപയോഗത്തിന് പൊലീസ് അനുമതികൊടുത്തിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് ഞായറാഴ്ച രാത്രി സമരക്കാര്‍ യോഗം ചേരുന്നുണ്ട്. തിങ്കളാഴ്ച സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ രംഗത്തത്തെി പ്രവൃത്തി തടയുമെന്നുതന്നെയാണ് സമരസമിതി നേതാക്കള്‍ അറിയിച്ചത്. സ്ഥലത്ത് ചാലിശ്ശേരി എസ്.ഐ ശ്രീനിവാസന്‍, തൃത്താല എസ്.ഐ ബിനു എന്നിവരുടെ നേതൃത്വത്തില്‍ കനത്തസുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.