പാലക്കാട്: ജില്ലയിലെ 2,13,451 പേര്‍ക്ക് 67,21,42,400 രൂപ ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ സാമൂഹിക സുരക്ഷ പെന്‍ഷനായി വിതരണം ചെയ്തതായി സഹകരണ ജോയന്‍റ് രജിസ്ട്രാര്‍ ജനറല്‍ അറിയിച്ചു. സംസ്ഥാനതലത്തില്‍ ഏറ്റവും കൂടുതര്‍ പേര്‍ക്ക് പെന്‍ഷന്‍ വിതരണം ചെയ്തതിനുള്ള പുരസ്കാരം സഹകരണ സംഘം രജിസ്ട്രാര്‍ എസ്. ലളിതാംബികയില്‍നിന്ന് പാലക്കാട് ജില്ല ജോയന്‍റ് രജിസ്ട്രാര്‍ (ജനറല്‍) എം.കെ. ബാബു ഏറ്റുവാങ്ങി. അഞ്ച് വിഭാഗങ്ങളിലായി 2,16,842 പേര്‍ക്ക് 68,34,91,500 രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. സ്ഥലത്തില്ലാത്തവരെയും മരിച്ചവരെയും ഒഴിവാക്കിയിട്ടുണ്ട്. ജില്ലയിലെ 103 സഹകരണ സംഘങ്ങളിലൂടെ 1540 ഏജന്‍റുമാര്‍ 1740 വാര്‍ഡുകളിലായാണ് വിതരണം നിര്‍വഹിച്ചത്. കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ 40,962 പേര്‍ക്ക് 12,28,75,000 രൂപ, വാര്‍ധക്യകാല പെന്‍ഷന്‍ 87,920 പേര്‍ക്ക് 29,52,44,500 രൂപ, വികലാംഗ പെന്‍ഷന്‍ 15,266 പേര്‍ക്ക് 4,62,30,900 രൂപ, അവിവാഹിത പെന്‍ഷന്‍ 5435 പേര്‍ക്ക് 1,63,04,000 രൂപ, വിധവ പെന്‍ഷന്‍ 63,868 പേര്‍ക്ക് 19,14,88,000 രൂപ എന്നിങ്ങനെയാണ് അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.