ഗെയില്‍ പ്രവൃത്തി തടസ്സപ്പെടുത്തിയ സമരക്കാരെ അറസ്റ്റ് ചെയ്തു

കൂറ്റനാട്: കൂറ്റനാട് കരിമ്പ പാലക്കപീടികയില്‍ ഗെയില്‍ വാതക സെക്ഷന്‍ ഓഫിസ് നിര്‍മാണവുമായി ബന്ധപ്പെട്ടുള്ള പ്രവൃത്തി തടയാനത്തെിയ സമരക്കാരെ പൊലീസ് അറസ്റ്റുചെയ്തു. നേരത്തെ സബ്കലക്ടറുടെ നേതൃത്വത്തില്‍ പ്രശ്നപരിഹാരത്തിന് ശ്രമിച്ചിരുന്നെങ്കിലും പിന്നീട് ഇതുമായി ബന്ധപ്പെട്ട് നാട്ടുകാരുടെ പരാതിക്ക് അനുകൂലനിലപാട് ഉണ്ടായിട്ടില്ല. പ്രവൃത്തിയുടെ ഭാഗമായി വെള്ളിയാഴ്ച കമ്പനി കരാറുകാര്‍ പൈപ്പുകള്‍ ഇറക്കാന്‍ എത്തിയതോടെ വാഹനം തടയാനത്തെിയതായിരുന്നു സമരക്കാര്‍. എന്നാല്‍ റവന്യു അധികാരികളും പൊലീസും സ്ഥലത്ത് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. തടയാനത്തെിയവരില്‍ മുപ്പതോളം സമരക്കാരെ അറസ്റ്റ് ചെയ്തു. തുടര്‍ന്ന് ക്രയിന്‍ ഉപയോഗിച്ച് ലോഡ് ഇറക്കി. ഒരാഴ്ചയിലേറെയായി പദ്ധതി പ്രദേശത്ത് ഷെഡ്കെട്ടിയാണ് സമരക്കാര്‍ പ്രതിഷേധിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.