കുഴല്‍മന്ദം: സപൈ്ളകോ നെല്ല് സംഭരിച്ച വകയില്‍ ജില്ലയിലെ കര്‍ഷകര്‍ക്ക് നല്‍കാനുള്ളത് 35.37 കോടി രൂപ. ഒന്നാം വിള നെല്ല് സംഭരണം അവസാനിപ്പിച്ച് ഒരു മാസമായിട്ടും ജില്ലയിലെ കര്‍ഷകര്‍ക്ക് ഈ തുക കൊടുക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതില്‍ 33.19 കോടി സംസ്ഥാന വിഹിതവും 2.17 കോടി കേന്ദ്ര വിഹിതവുമാണ്. കഴിഞ്ഞദിവസം ലഭിച്ച കേന്ദ്രവിഹിതത്തില്‍നിന്ന് കനറ ബാങ്കിന് 9.76 കോടിയും ജില്ല സഹകരണ ബാങ്കിന് 5.92 കോടിയും മറ്റ് സഹകരണ ബാങ്കുകളിലേക്ക് 58.4 കോടിയും മറ്റ് ബാങ്കുകളിലേക്ക് 12 കോടിയും നല്‍കി. ഡിസംബര്‍ മൂന്ന് വരെ നെല്ല് അളന്ന കര്‍ഷകര്‍ക്ക് കേന്ദ്ര വിഹിതം ലഭിച്ചു. ഒക്ടോബര്‍ ഒന്നുമുതല്‍ ഡിസംബര്‍ വരെയായി ജില്ലയില്‍നിന്ന് 1,03,527.6 ടണ്‍ നെല്ലാണ് സംഭരിച്ചത്. ഈ ഇനത്തില്‍ 232.93 കോടി നല്‍കണം. അതില്‍ 197.56 കോടിയാണ് നല്‍കിയത്. നെല്ലളന്നു പരമാവധി ഒരാഴ്ചക്കുള്ളില്‍ വില കര്‍ഷകരുടെ അക്കൗണ്ടിലേക്ക് ലഭ്യമാക്കുമെന്ന ഉറപ്പ് നടപ്പായില്ല. ഇത്തവണയും മാസങ്ങള്‍ കഴിഞ്ഞാണ് കര്‍ഷകര്‍ക്ക് സംഖ്യ അവരുടെ അക്കൗണ്ടിലേക്ക് ലഭിച്ചത്. പല കര്‍ഷകര്‍ക്കും അനുവദിച്ച സംഖ്യയും നോട്ടുപ്രതിസന്ധി കാരണം യഥാസമയം പിന്‍വലിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.