ഒറ്റപ്പാലം: സിനിമാക്കാരുടെ ഇഷ്ട ലൊക്കേഷനായ ഒറ്റപ്പാലത്തിന്‍െറ സ്വപ്ന പദ്ധതിയായ ഫിലിം സിറ്റിയുടെ ‘റിലീസിങ്’ വൈകുന്നു. 2011ലെ സംസ്ഥാന ബജറ്റില്‍ അരക്കോടി രൂപ വകയിരുത്തിയ പദ്ധതിയാണ് അനാഥാവസ്ഥയിലുള്ളത്. രണ്ടുവര്‍ഷം മുമ്പ് ഇതിനായി 17.5 കോടി രൂപ ചെലവ് വരുന്ന രൂപരേഖ തയാറാക്കി സമര്‍പ്പിച്ചിരുന്നു. ഒന്നര കോടി സര്‍ക്കാറും മുന്‍ എം.എല്‍.എ എം. ഹംസയുടെ ആസ്തിവികസന ഫണ്ടില്‍നിന്ന് അഞ്ചു കോടിയും പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിക്കാനും ധാരണയായിരുന്നു. എന്നാല്‍, ഫിലിം സിറ്റിയില്‍ സാംസ്കാരിക കലാകേന്ദ്രം കൂടി ഉള്‍പ്പെടുത്തുന്നതിന്‍െറ ഭാഗമായി പുതിയ രൂപരേഖ തയാറാക്കുമെന്നാണ് ഏതാനും മാസം മുമ്പ് ഒറ്റപ്പാലത്തത്തെിയ ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ ലെനിന്‍ രാജേന്ദ്രന്‍ അറിയിച്ചത്. പദ്ധതിക്കായി കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്‍റ് ബാങ്കില്‍നിന്ന് (കിഫ്ബി) വായ്പ്പയെടുക്കാനാണ് ഉദ്ദേശ്യമെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ശീതീകൃത ഷൂട്ടിങ് ഫ്ളോര്‍, ഡബ്ബിങ്, റെക്കോഡിങ്, എഡിറ്റിങ് സ്റ്റുഡിയോകള്‍, രണ്ട് തിയറ്റര്‍ തുടങ്ങിയ സംവിധാനങ്ങളാണ് ആദ്യ രൂപരേഖയില്‍ ഉള്‍പ്പെട്ടിരുന്നത്. പുതിയ രൂപരേഖയില്‍ നാടകപരിശീലനത്തിന്നും കഥ, കവിത രചനക്കും അവതരണത്തിനും ചിത്രകല രചന, പ്രദര്‍ശനം എന്നിവക്കുകൂടി സൗകര്യപ്പെടും വിധമുള്ള ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കുമെന്നും ലെനിന്‍ രാജേന്ദ്രന്‍ അറിയിച്ചിരുന്നു. പുതിയ രൂപരേഖ തയാറാക്കി ‘കിഫ്ബി’യില്‍ സമര്‍പ്പിച്ചു വായ്പ്പയെടുക്കാനാണ് തീരുമാനം. എന്നാല്‍, ഇതിന്‍െറ പുരോഗതി സംബന്ധിച്ച് വിവരങ്ങള്‍ ലഭ്യമല്ല. ഫിലിം സിറ്റി പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിന് മുഖ്യതടസ്സമായി നിലകൊണ്ടിരുന്നത് അനുയോജ്യമായ സ്ഥലം ലഭ്യമാകാത്തതായിരുന്നു. ജലവിഭവ വകുപ്പിന് കീഴിലുള്ള കണ്ണിയംപുറത്തെ കാഞ്ഞിരപ്പുഴ ഇറിഗേഷന്‍െറ അധീനതയിലുള്ള 3.03 ഏക്കര്‍ ഫിലിം സിറ്റിക്കുവിട്ടുകൊടുത്തതോടെ പ്രതിസന്ധി ഒഴിവായി. തുടര്‍ന്ന് 2013 മാര്‍ച്ചില്‍ മന്ത്രി കെ.ബി. ഗണേഷ്കുമാര്‍ പദ്ധതിസ്ഥലം സന്ദര്‍ശിച്ചു. ആറുമാസത്തിനകം ഒന്നാംഘട്ട നിര്‍മാണം ആരംഭിക്കുമെന്ന്ഉറപ്പുനല്‍കിയിരുന്നു. പിന്നീട് ‘പെട്ടി’യിലൊതുങ്ങിയ പദ്ധതി പൊടിതട്ടിയെടുത്തത് 2015 ജൂണ്‍ 25ന് എം. ഹംസ എം.എല്‍.എയുടെ നേതൃത്വത്തില്‍ അന്നത്തെ കെ.എസ്.എഫ്.ഡി.സി ചെയര്‍മാന്‍ രാജ്മോഹന്‍ ഉണ്ണിത്താനും എം.ഡി ദീപ ഡി. നായരും സംവിധായകന്‍ ഐ.വി. ശശിയും സ്ഥലം സന്ദര്‍ശിച്ചതോടെയാണ്. ഇതത്തേുടര്‍ന്നാണ് രൂപരേഖ തയാറാക്കി ചലച്ചിത്രവികസന കോര്‍പറേഷന് സമര്‍പ്പിച്ചത്. രണ്ടുമാസത്തിനകം നിര്‍മാണം ആരംഭിക്കുമെന്ന് ഇവര്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍, പിന്നീടൊന്നും ഉണ്ടായില്ല. ഫണ്ടിന്‍െറ അഭാവമാണ് നിര്‍മാണം വൈകിപ്പിക്കുന്നതെന്നായിരുന്നു ഇതിനുള്ള വിശദീകരണം. ഇതിന് പരിഹാരമായി സ്വകാര്യപങ്കാളിത്തം തേടുമെന്നും അറിവായിരുന്നു. ഇടതുപക്ഷ സര്‍ക്കാറിന്‍െറ ആദ്യബജറ്റില്‍ ഫിലിം സിറ്റിക്ക് ഒന്നും തന്നെ വകയിരുത്താതിരുന്നത് ഒറ്റപ്പാലത്തുകാരെ നിരാശപ്പെടുത്തി. ഇനി പുതിയ രൂപരേഖ തയാറാക്കി ഫണ്ട് കണ്ടത്തെി നിര്‍മാണം ലക്ഷ്യത്തിലത്തെണമെങ്കില്‍ നീണ്ട കാത്തിരുപ്പുതന്നെ വേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.