നെല്ലിക്കാട്ടിരി ശാരദ കൊലക്കേസ് പ്രതി അറസ്റ്റില്‍

പട്ടാമ്പി: നെല്ലിക്കാട്ടിരി ശാരദ വധക്കേസിലെ പ്രതി വെള്ളടിക്കുന്ന് കള്ളിവളപ്പില്‍ സുബ്രഹ്മണ്യനെ (36) പട്ടാമ്പി സി.ഐ പി.എസ്. സുരേഷ് അറസ്റ്റ് ചെയ്തു. ചാലിശ്ശേരി നെല്ലിക്കാട്ടിരിയില്‍ ഒറ്റക്ക് താമസിച്ചിരുന്ന 81വയസ്സുള്ള ശാരദ എന്ന സ്ത്രീയെ ഒരു വര്‍ഷം മുമ്പാണ് വീട്ടില്‍ രക്തം വാര്‍ന്നു മരിച്ച നിലയില്‍ കണ്ടത്. മരണം കൊലപാതകമാണെന്ന് സംശയമുയര്‍ന്നെങ്കിലും സാഹചര്യതെളിവുകള്‍ ലഭിച്ചിരുന്നില്ല. ആനപ്പാപ്പാന്‍ ആയിരുന്ന സുബ്രഹ്മണ്യന്‍ സംഭവ ശേഷം നാട്ടില്‍ നിന്നും മുങ്ങിയിരുന്നു. കഴിഞ്ഞ ദിവസം ഇയാള്‍ നാട്ടില്‍ എത്തിയിട്ടുണ്ടെന്ന രഹസ്യവിവരം കിട്ടിയപ്പോഴാണ് പൊലീസ് പിടികൂടിയത്. ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ച പ്രതിയെ സ്ഥലത്തു കൊണ്ട് വന്ന് തെളിവെടുപ്പ് നടത്തി. തുടര്‍ന്ന് നടപടികള്‍ പൂര്‍ത്തിയാക്കി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഷൊര്‍ണൂര്‍ ഡിവൈ.എസ്.പി കെ.എം. സെയ്താലിയുടെ നേതൃത്വത്തില്‍ പട്ടാമ്പി സി.ഐ പി.എസ്. സുരേഷ്, എസ്.ഐമാരായ ബിനു, ശ്രീനിവാസന്‍, സുനീര്‍ സിങ്, കോമളകൃഷ്ണന്‍, സത്യന്‍, എ.എസ്.ഐമാരായ അബ്ദുല്‍ സലാം, ജലീല്‍, താഹിര്‍, ഫസലുദ്ദീന്‍, മണികണ്ഠന്‍, എസ്.സി.പി.ഒ മാരായ വിനോദ്, ഉണ്ണികൃഷ്ണന്‍, വിനോദ് ബി. നായര്‍, സി. പി.ഒ മാരായ ബിജു, ഗിരീഷ്, ശശികുമാര്‍, അബ്ദുല്‍ റഷീദ്, സജി, കബീര്‍,ജോണ്‍സണ്‍, ഷമീര്‍ എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.