സമഗ്ര വിദ്യാഭ്യാസ പദ്ധതി മലമ്പുഴ മണ്ഡലത്തിന്‍െറ മുഖച്ഛായ മാറ്റും –വി.എസ്

പാലക്കാട്: മലമ്പുഴ മണ്ഡലത്തില്‍ നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയിലൂടെ മലമ്പുഴയുടെ വിദ്യാഭ്യാസ മുഖച്ഛായ മാറ്റാന്‍ സാധിക്കുമെന്ന് ഭരണ പരിഷ്കരണ കമീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍. സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി എലപ്പുള്ളി ഗവ. എ.പി ഹയര്‍സെക്കന്‍ഡറി സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലത്തിലെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകള്‍ക്കും ഓരോ എല്‍.സി.ഡി പ്രൊജക്ടറോ ലാപ്ടോപോ എം.എല്‍.എ ഫണ്ട് ഉപയോഗിച്ച് നല്‍കും. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള ‘ധാരാ’ കൈപുസ്തകവും പ്രഖ്യാപന പത്രവും വി.എസ് പ്രകാശനം ചെയ്തു. പദ്ധതിയിലുള്‍പ്പെടുത്തി അഞ്ചു സ്കൂളുകളിലെ ലബോറട്ടറികള്‍ ആധുനികവത്കരിക്കും. കെ.വി. വിജയദാസ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റുമാരായ കെ.പി. ഷൈജ, എം.പി. ബിന്ദു, ചിറ്റൂര്‍ ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ. ഹരിദാസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ എ. തങ്കമണി, കെ. ഉണ്ണികൃഷ്ണന്‍, രാജലക്ഷ്മി, എം.കെ. നാരായണന്‍, ഷൈലജ, പദ്ധതി കണ്‍വീനര്‍ പി. കൃഷ്ണദാസ്, എ. പ്രഭാകരന്‍, എസ്. സുഭാഷ് ചന്ദ്രബോസ്, പി.എ. ഗോകുല്‍ദാസ്, എസ്.കെ. അനന്തകൃഷ്ണന്‍, പി. സുന്ദരന്‍, സ്കൂള്‍ പ്രിന്‍സിപ്പല്‍ ഷൈല റാം, പ്രധാനാധ്യാപിക വി. നിര്‍മല, പി.ടി.എ പ്രസിഡന്‍റ് കെ.കെ. സജിത എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.