ഗ്ളൂക്കോമീറ്ററില്ല; ജില്ലയില്‍ പ്രമേഹ രോഗികള്‍ വലയുന്നു

കുഴല്‍മന്ദം: ജില്ലയിലേക്കുള്ള ഗ്ളൂക്കോമീറ്റര്‍ വിതരണം നിലച്ചത് പ്രമേഹരോഗികളെ വലക്കുന്നു. ജില്ലയില്‍ ജീവിതശൈലി രോഗനിര്‍ണയത്തിനായി അഞ്ഞൂറോളം കേന്ദ്രങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. ഓരോ കേന്ദ്രത്തിലും ആഴ്ചയില്‍ ഒരു ദിവസം ശരാശരി 150 രോഗികള്‍ പരിശോധനക്ക് എത്തുന്നുണ്ട്. ഇവിടെ പരിശോധനക്ക് ഒരാഴ്ചത്തേക്ക് 6000 ഗ്ളൂക്കോസ് ട്രാപ്പുകള്‍ ആവശ്യമാണ്. രക്തത്തിലെ ഗ്ളൂക്കോസിന്‍െറ അളവ് അറിയാനാണ് ഇവ ഉപയോഗിക്കുന്നത്. ആരോഗ്യവകുപ്പ് ഇവ വാങ്ങി ജില്ലകള്‍ക്ക് കൊടുക്കുകയാണ് പതിവ്. ജില്ലയിലേക്കുള്ള വിതരണം നിലച്ചിട്ട് ആറുമാസത്തിലേറെയായി. മിക്ക ആരോഗ്യകേന്ദ്രങ്ങളിലും ഗ്ളൂക്കോമീറ്ററുകള്‍ തീര്‍ന്നിട്ട് മാസങ്ങളായി. ഇത്തരം കേന്ദ്രങ്ങളില്‍ പരിശോധനക്കായി എത്തുന്നവരിലധികവും പാവപ്പെട്ടവരാണ്. ഗ്ളൂക്കോസ് ട്രാപ് ഉപയോഗിച്ച് പരിശോധന നടത്തുമ്പോള്‍ ചുരുങ്ങിയ സമയത്തിനകം ഫലം അറിയാന്‍ കഴിയും. ഇവ തീര്‍ന്നതോടെ പരിശോധനക്കായി എത്തുന്ന രോഗികള്‍ സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ്. 30 മുതല്‍ 50 രൂപവരെയാണ് സ്വകാര്യ ലാബുകള്‍ ഈ പരിശോധനക്ക് വാങ്ങുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.