വിനോദ നികുതി വെട്ടിപ്പ്: വ്യാജ സിനിമ ടിക്കറ്റുകള്‍ പിടികൂടി

വടക്കഞ്ചേരി: പഞ്ചായത്തിനെ നോക്കുകുത്തിയാക്കി സ്വന്തമായി ടിക്കറ്റ് അടിച്ച ഫാന്‍സ് അസോസിയേഷനുകള്‍ തിയറ്റര്‍ ഉടമകളെ സ്വാധീനിച്ച് ടിക്കറ്റ് വില്‍പന നടത്തുന്നതായി ആക്ഷേപം. ടൗണില്‍ ദേശീയപാതക്കു സമീപത്തെ തിയറ്ററില്‍ വ്യാഴാഴ്ച രാവിലത്തെ ഷോയില്‍ ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകരില്‍ നിന്ന് 180 ഓളം വ്യാജ ടിക്കറ്റുകള്‍ വടക്കഞ്ചേരി എസ്.ഐയും സംഘവും പിടികൂടി. തുടര്‍ന്ന് പഞ്ചായത്തിന്‍െറ സീല്‍ പതിച്ച ടിക്കറ്റ് നല്‍കിയാണ് പ്രദര്‍ശനം നടത്തിയത്. സിംഗം 3 എന്ന സിനിമയാണ് തിയറ്ററില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഇത്തരം ക്രമക്കേട് മുമ്പും ഉണ്ടായിട്ടുണ്ട്. ഇത് മൂലം വന്‍ തുകയാണ് പഞ്ചായത്തിന് നികുതി ഇനത്തില്‍ നഷ്ടമാകുന്നത്. വ്യാജ ടിക്കറ്റ് പിടികൂടിയാല്‍ തിയറ്റര്‍ ലൈസന്‍സ് കാന്‍സല്‍ ചെയ്യാന്‍ പഞ്ചായത്തിന് അധികാരം ഉണ്ടെന്നിരിക്കെ നികുതി വെട്ടിപ്പിനു പഞ്ചായത്തും കൂട്ട് നില്‍ക്കുന്നുണ്ടെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.