ചൂളയുടമയുടെ ആത്മഹത്യ ഭീഷണി; ഇഷ്ടിക വില്‍പന നിര്‍ത്തി

കുഴല്‍മന്ദം: റവന്യൂവകുപ്പ് പിടിച്ചെടുത്ത ഇഷ്ടിക വില്‍പന നടത്തുന്നതിനിടയില്‍ യുവാവ് ആത്മഹത്യ ഭീഷണി മുഴക്കിയത് ആശങ്ക സൃഷ്ടിച്ചു. എറണാകുളം ചാലക്ക മഠത്തില്‍പറമ്പ് റിസാദാണ് (23) ഇഷ്ടിക ചൂളക്ക് മീതെ കയറി പെട്രോളുമായി ആത്മഹത്യ ഭീഷണി മുഴക്കിയത്. മാത്തൂര്‍ തച്ചങ്കാട് ചുണൈക്കോളത്തെ ചൂളയില്‍ വ്യാഴാഴ്ച 11ഓടെയാണ് സംഭവം. ജില്ല കലക്ടറുടെ നിര്‍ദേശ പ്രകാരം ഫെബ്രുവരി ആറിന് റവന്യൂ അധികൃതര്‍ തച്ചങ്കാട്ടെ 11 ചൂളകളിലെ ഇഷ്ടിക പിടിച്ചെടുത്തിരുന്നു. എട്ട് ലക്ഷത്തോളം ഇഷ്ടിക ജില്ല നിര്‍മിതി കേന്ദ്രക്ക് കൈമാറി. ഇതില്‍ റിസാദിന്‍െറ ഉടമസ്ഥതയിലുള്ള ഇഷ്ടികയും ഉള്‍പ്പെട്ടിരുന്നു. വ്യാഴാഴ്ച നിര്‍മിതി കേന്ദ്ര അധികൃതര്‍ ആവശ്യക്കാര്‍ക്ക് ഇഷ്ടിക വില്‍ക്കാന്‍ എത്തിയപ്പോഴാണ് ഉടമയില്‍നിന്ന് എതിര്‍പ്പുയര്‍ന്നത്. തന്‍െറ ഉടമസ്ഥതയിലുള്ള നാലര ലക്ഷത്തോളം ഇഷ്ടികക്ക് ഒരുതവണ 9.75 ലക്ഷം രൂപ പിഴ ഒടുക്കിയതാണെന്നായിരുന്നു റിസാദിന്‍െറ വാദം. എന്നാല്‍, പിഴ ഒടുക്കിയത് ജിയോളജി വകുപ്പാണെന്നും അത് അനധികൃത മണ്ണ് ഖനനത്തിനാണെന്നും റവന്യൂ ഉദ്യോഗസ്ഥര്‍ പറഞ്ഞു.സംഭവത്തെ തുടര്‍ന്ന് ആലത്തൂര്‍ തഹസില്‍ദാര്‍ അനില്‍കുമാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ ജയേന്ദ്രന്‍, ജനാര്‍ദനന്‍, വില്ളേജ് ഓഫിസര്‍ രവീന്ദ്രന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ടി.എം. പുഷ്പദാസ്, കുഴല്‍മന്ദം എസ്.ഐ രതീഷ് എന്നിവര്‍ സ്ഥലത്തത്തെി. പാലക്കാടുനിന്ന് ഫയര്‍ഫോഴ്സ് എത്തിയെങ്കിലും സംഭവ സ്ഥലത്തേക്ക് അടുപ്പിച്ചാല്‍ പെട്രോള്‍ ശരീരത്തില്‍ ഒഴിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനാല്‍ ഒരു കിലോമീറ്ററോളം അകലെ നിര്‍ത്തി. ഏറെ നേരത്തേ അനുരഞ്ജന ചര്‍ച്ചക്ക് ശേഷം ഇഷ്ടിക വില്‍പന തല്‍ക്കാലം നിര്‍ത്തിവെക്കാമെന്നും പിഴ ഒടുക്കിയതിന്‍െറ വിശദാംശം ബന്ധപ്പെട്ട വകുപ്പുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കാമെന്നുമുള്ള ധാരണയില്‍ വൈകീട്ട് മൂന്നരയോടെ യുവാവ് ചൂളയില്‍നിന്ന് താഴെ ഇറങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.