തച്ചനാട്ടുകര: ചുട്ടുപൊള്ളുന്ന വേനല്‍ചൂടിനെ അവഗണിച്ച് പൂരാവേശത്തില്‍ തട്ടകം ചെത്തല്ലൂരിലേക്ക് ഒഴുകിയെത്തി. വര്‍ണക്കാഴ്ചയൊരുക്കി ദേശവേലകള്‍ ഉത്സവപ്പറമ്പിലേക്കെത്തിയപ്പോൾ ചെത്തല്ലൂര്‍ പനങ്കുറുശ്ശി ഭഗവതി ക്ഷേത്രത്തിലെ പൂരത്തിെൻറ ആവേശം വാനോളമുയര്‍ന്നു. രാവിലെ ആറാട്ടെഴുന്നള്ളിപ്പ്, പഞ്ചവാദ്യം എന്നിവ നടന്നു. വൈകീട്ട് കിഴക്കന്‍, തെക്കന്‍, വടക്കന്‍, പടിഞ്ഞാറന്‍ ദേശവേലകളുടെ ഗ്രാമ പ്രദക്ഷിണം, വേലവരവ്, കൂട്ടി എഴുന്നള്ളിപ്പ് എന്നിവയും നടന്നു. ഗജവീരന്മാരും പ്രശസ്ത മേള കലാകാരന്മാരും നാടന്‍ കലാരൂപങ്ങളും അണിനിരന്നത് കൂട്ടിയെഴുന്നള്ളിപ്പിന് കൊഴുപ്പേകി. ശിവശൈലേശ്വരം ക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പ്, പ്രദക്ഷിണം, മേളം, തിരിച്ചെഴുന്നള്ളിപ്പ് എന്നിവയും രാത്രി നാടന്‍ പാട്ടും ഉണ്ടായി. ഞായറാഴ്ച രാവിലെ മുതല്‍ ചവിട്ടുകളി നടക്കും. ജില്ലക്ക് അകത്തുനിന്നും പുറത്തുനിന്നുമുള്ള കളിസംഘങ്ങള്‍ മാറ്റുരക്കും. വൈകീട്ട് യാത്രാബലി, പുഴക്കല്‍ ആറാട്ട്, പുറപ്പാട്, ഇറക്കി പൂജ, തിരിച്ചെഴുന്നള്ളിപ്പ്, 25 കലശം ആടൽ കൊടിയിറക്കം എന്നിവയോടെ ഉത്സവത്തിന് സമാപനമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.