പാലക്കാട്: കഴിഞ്ഞ ഒരു വർഷത്തിനിടെ നിരവധി പ്രവർത്തനങ്ങൾ നടത്താൻ കഴിഞ്ഞതായി ദക്ഷിണ റെയിൽേവ പാലക്കാട് ഡിവിഷൻ. പാതകളുടെ വൈദ്യുതീകരണം, ഇരട്ടിപ്പിക്കൽ, ആധുനിക സിഗ്്നൽ സംവിധാനങ്ങൾ സ്ഥാപിക്കൽ, യാത്രക്കാരുടെ സൗകര്യങ്ങൾ വർധിപ്പിക്കുക തുടങ്ങിയ പ്രവർത്തനങ്ങളാണ് പ്രധാനമായും ഈ കാലയളവിൽ നടപ്പാക്കിയതെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. നൂതന സാങ്കേതിക വിദ്യയെ സമന്വയിപ്പിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങളും ഈ കാലഘട്ടത്തിലുണ്ടായി. ഷൊർണൂർ^മംഗലാപുരം പാത വൈദ്യുതീകരണം അവസാന ഘട്ടത്തിലാണെന്നും ജൊക്കാത്തെ -പനമ്പൂർ പരിധിയിൽ 5.6 കിലോമീറ്റർ പാത ഇരട്ടിപ്പിച്ചതിെൻറ ഉദ്ഘാടനം കഴിഞ്ഞ ജനുവരിയിൽ ചെയ്യാൻ കഴിഞ്ഞു. ജൊക്കാത്തെ റെയിൽവേ സ്റ്റേഷനിൽ പുതിയ രണ്ട് പ്ലാറ്റ്ഫോമോടുകൂടിയ പുതിയ റെയിൽവേ സ്റ്റേഷൻ ബിൽഡിങ് നിർമിക്കാൻ സാധിച്ചു. ഗേജ് മാറ്റത്തോടനുബന്ധിച്ച് പൊള്ളാച്ചി പോത്തനൂർ ജങ്ഷനിടയിൽ സുരക്ഷ കമീഷണറുടെ നേതൃത്വത്തിൽ മാർച്ച് 24, 25 തീയതികളിലായി പരിശോധന നടന്നു. പാത ഉടൻ തന്നെ തുറന്നുകൊടുക്കും. പാലക്കാട്, ലക്കിടി, ഒറ്റപ്പാലം സ്റ്റേഷനുകളിൽ നൂതന ഇലക്ട്രോണിക് ഇൻറർലോക്കിങ് സംവിധാനങ്ങൾ ഒരുക്കാൻ സാധിച്ചു. പാലക്കാട് ജങ്ഷനിലെ പുതിയ പ്ലാറ്റ്ഫോം കമീഷൻ ചെയ്തു. മംഗലാപുരം, കണ്ണൂർ സ്റ്റേഷനുകളിലായി നിർമിച്ച നാല് എക്സലേറ്ററുകൾ ഉദ്ഘാടനം ചെയ്തു. കാരക്കാട് -തിരുനാവായ സ്റ്റേഷനുകളിലെ മേൽപാലങ്ങൾ കമീഷൻ ചെയ്തു. ഒമ്പത് പ്രധാന സ്റ്റേഷനുകളിൽ സ്ത്രീ സൗഹൃദ ശൗച്യാലയങ്ങൾ ആരംഭിച്ചതും ഈ കാലയളവിൽ കൈവരിച്ച നേട്ടങ്ങളാണ്. റെയിൽവേ മന്ത്രാലയത്തിെൻറ നിർദേശത്തെ തുടർന്ന് ഡിവിഷൻ ഗ്രീൻ എനർജി ഉൽപാദനം ആരംഭിച്ചു. അതിെൻറ ഭാഗമായി സോളാർ പ്ലാൻറുകൾ സ്ഥാപിച്ചു. 21.6 ലക്ഷം െചലവിൽ നിർമിച്ച സോളാർ പ്ലാൻറുകൾ സ്ഥാപിച്ചതും ഈ കാലയളവിൽ ചെയ്ത പ്രധാന പ്രവർത്തികളാണെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.