കാട്ടാനകള്‍ നിര്‍ഭയം വിലസുന്നു; ഭയപ്പാടില്‍ നാട്ടുകാര്‍

മണ്ണാര്‍ക്കാട്: തീയും പടക്കവും ചെണ്ട ശബ്ദവുമൊന്നും ഒട്ടും വകവെക്കാതെ കാട്ടാനകള്‍ ശനിയാഴ്ചയും നാട്ടിലിറങ്ങി. വനംവകുപ്പിന്‍െറ റബര്‍ ബുള്ളറ്റും വയനാടന്‍ തെറ്റാലി പ്രയോഗവും വേണ്ടത്ര ഫലം ചെയ്യുന്നില്ളെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. മണിക്കൂറുകള്‍ നീണ്ട ശ്രമങ്ങള്‍ക്കൊടുവില്‍ തുരത്തിയാല്‍ അടുത്ത നിമിഷംതന്നെ തിരിച്ചിറങ്ങുന്ന ഇവ പടക്കമെറിഞ്ഞാലും ഓടാതെ തുരത്താന്‍ വരുന്നവരെ തിരിച്ച് ഓടിക്കുന്ന രീതിയിലേക്ക് മാറിയിരിക്കുകയാണ്. ശനിയാഴ്ച രാവിലെ മെഴുകുപാറയിലിറങ്ങിയ കാട്ടാനക്കൂട്ടത്തെ തുരത്തി ഉച്ചയോടെ ആനമൂളിയിലത്തെിച്ചെങ്കിലും രണ്ടുമണി മുതല്‍ ജനവാസ കേന്ദ്രങ്ങളിലും വനപ്രദേശത്തുമായി മാറി മാറി നില്‍ക്കുന്ന ഇവ വനംവകുപ്പിനെയും നാട്ടുകാരെയും ഏറെ ആശങ്കയിലാഴ്ത്തി. വൈകീട്ടോടെ ആനമൂളി വനംവകുപ്പ് ചെക്പോസ്റ്റിന് സമീപമത്തെിച്ച കാട്ടാനക്കൂട്ടത്തെ രാത്രിയോടെ കാടുകയറ്റാനുള്ള ശ്രമത്തിലാണ് വനംവകുപ്പ്. എന്നാല്‍, രാത്രികാലങ്ങളില്‍ തുരത്തുന്നവരുടെ കണ്ണുവെട്ടിച്ച് അടുത്തുള്ള കൃഷി സ്ഥലത്തും ജനവാസ കേന്ദ്രത്തിലുമിറങ്ങുന്ന കാട്ടാനകള്‍ എപ്പോള്‍, എവിടെ, ഏത് സമയത്ത് ഇറങ്ങുമെന്ന് പറയാന്‍ കഴിയാത്ത സ്ഥിതിയാണ്. ആറംഗ കാട്ടാനകളാണ് മാസങ്ങളായി മണ്ണാര്‍ക്കാടിന്‍െറ വിവിധ ഭാഗങ്ങളില്‍ ദുരിതം വിതക്കുന്നത്. തുരത്താന്‍ വിവിധ സ്ഥലങ്ങളില്‍ സ്ഥിരമായി ഉപയോഗിക്കുന്ന എല്ലാ വിദ്യകളും പരീക്ഷിച്ച് പരാജയപ്പെട്ടിരിക്കുകയാണ് മണ്ണാര്‍ക്കാട്. പത്ത് ദിവസത്തിലധികം കാട്ടാനകള്‍ എവിടെയും സ്ഥിരമായി തങ്ങില്ളെന്ന കണക്കുകൂട്ടലുകളും മണ്ണാര്‍ക്കാട്ടെ ആറംഗ കാട്ടാനസംഘം കഴിഞ്ഞ മൂന്ന് മാസത്തോളമായി തെറ്റിച്ചിരിക്കുകയാണ്. എന്തു ചെയ്യണമെന്നറിയാതെ വട്ടം തിരിയുകയാണ് വനംവകുപ്പും നാട്ടുകാരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.