ഭൂമി വിതരണത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നത്് ജനപക്ഷ നിലപാട് –റവന്യൂ മന്ത്രി

പാലക്കാട്: പാവപ്പെട്ടവര്‍ക്ക് ഭൂമി വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ ജനപക്ഷ നിലപാടാണ് സ്വീകരിക്കുന്നതെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍. ഇതിനായി നിയമപരമായ നടപടികള്‍ എത്രയും വേഗം സ്വീകരിക്കാന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് അദ്ദേഹം നിര്‍ദേശം നല്‍കി. കലക്ടറേറ്റില്‍ റവന്യൂ ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. സര്‍ക്കാര്‍ ഭൂമി സംരക്ഷിക്കാന്‍ ഉത്തരവാദിത്തപ്പെട്ടവരാണ് റവന്യൂ ഉദ്യോഗസ്ഥരെന്നും പട്ടയത്തിനായി കെട്ടിക്കിടക്കുന്ന അപേക്ഷകള്‍ നിശ്ചിത സമയപരിധിക്കകം തീര്‍പ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഭൂമി വിതരണം ചെയ്യാനുള്ള തടസ്സങ്ങളെന്തെല്ലാമാണെന്നും കൈയേറ്റം ഒഴിപ്പിക്കാന്‍ എന്തു നടപടികള്‍ സ്വീകരിച്ചുവെന്നും മന്ത്രി ഉദ്യോഗസ്ഥരോട് ചോദിച്ചറിഞ്ഞു. മണ്ണ്, മണല്‍, പുഴ തുടങ്ങിയവ സംരക്ഷിക്കാന്‍ മുന്‍കൈ എടുക്കുമെന്നും വില്ളേജ് ഓഫിസുകളുടെ മുഖച്ഛായ മാറ്റാനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്വന്തമായി കെട്ടിടമില്ലാത്തതും ജീര്‍ണാവസ്ഥയിലുള്ളതുമായ വില്ളേജ് ഓഫിസുകളുടെ വിവരങ്ങളും മന്ത്രി ചോദിച്ചറിഞ്ഞു. ലാന്‍ഡ് ട്രൈബ്യൂണലില്‍ കെട്ടിക്കിടക്കുന്ന കേസുകള്‍ക്ക് പരിഹാരം കണ്ടത്തെി മിച്ചഭൂമി ഭൂരഹിതരായ കര്‍ഷകര്‍ക്ക് കൈമാറും. സര്‍ക്കാറിന്‍െറ ഒരിഞ്ച് ഭൂമിപോലും കൈയേറ്റക്കാര്‍ക്ക് വിട്ടു നല്‍കില്ല. ജില്ലയിലെ വരള്‍ച്ച ബാധിത മേഖലകള്‍ക്ക് പ്രത്യേക പരിഗണന നല്‍കാന്‍ അദ്ദേഹം നിര്‍ദേശിച്ചു. റവന്യൂ ഡിപ്പാര്‍ട്ട്മെന്‍റ് ഓഫിസുകളിലെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താന്‍ കൂട്ടായ പരിശ്രമം നടത്താനും യോഗത്തില്‍ ധാരണയായി. ജില്ലാ കലക്ടറുടെ ചേംബറില്‍ രാവിലെ പത്തിന് ചേര്‍ന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടി, ഒറ്റപ്പാലം സബ് കലക്ടര്‍ പി.ബി. നൂഹ്, അസിസ്റ്റന്‍റ് കലക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, എ.ഡി.എം എസ്. വിജയന്‍ മറ്റ് റവന്യൂ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.