ആരോഗ്യ സര്‍വകലാശാല ഇന്‍റര്‍സോണ്‍ കലോത്സവം: ഗോകുലം മെഡിക്കല്‍ കോളജിന് കിരീടം

പാലക്കാട്: ആരോഗ്യ സര്‍വകലാശാല ഇന്‍റര്‍സോണ്‍ കലോത്സവം ‘ത്രിവിധ 2016’ന് തിരശ്ശീല വീണപ്പോള്‍ 87 പോയന്‍റുമായി തിരുവനന്തപുരം ശ്രീഗോകുലം മെഡിക്കല്‍ കോളജ് ഓവറോള്‍ ചാമ്പ്യന്മാര്‍. മൂന്ന് ദിവസമായി പാലക്കാട് ഗവ. മെഡിക്കല്‍ കോളജില്‍ നടന്ന കലോത്സവത്തില്‍ 59 പോയന്‍റുമായി മൗണ്ട് സിയോണ്‍ പത്തനംതിട്ട രണ്ടാം സ്ഥാനവും 58 പോയന്‍റുമായി എറണാകുളം ഡോ. പടിയാര്‍ മെമ്മോറിയല്‍ മെഡിക്കല്‍ കോളജ് മൂന്നാം സ്ഥാനവും നേടി. സ്റ്റേജിതര മത്സരങ്ങളില്‍ 31 പോയന്‍റുമായി ജി.എ.വി.സി പരിയാരമാണ് ജേതാക്കള്‍. കലാതിലകമായി മൗണ്ട് സിയോണിലെ ലിഖ രാജിനേയും കലാപ്രതിഭയായി മഞ്ചേരി ഗവ. മെഡിക്കല്‍ കോളജിലെ ആര്‍. വിശാഖിനേയും ചിത്രപ്രതിഭയായി ശ്രീഗോകുലം മെഡിക്കല്‍ കോളജിലെ എന്‍. അര്‍ജുനനേയും സര്‍ഗപ്രതിഭയായി കോട്ടക്കല്‍ വി.പി.എസ്.വി ആയുര്‍വേദ കോളജിലെ പി.എം. വൈഷ്ണവിയേയും തെരഞ്ഞെടുത്തു. 70 കോളജുകളില്‍ നിന്നായി 800ലധികം വിദ്യാര്‍ഥികളാണ് കലോത്സവത്തില്‍ മാറ്റുരച്ചത്. ശനിയാഴ്ച വൈകീട്ട് നടന്ന സമാപനസമ്മേളനം സാംസ്കാരിക മന്ത്രി എ.കെ. ബാലന്‍ ഉദ്ഘാടനം ചെയ്തു. ഡോ. എന്‍. മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ മന്ത്രി വിതരണം ചെയ്തു. ആരോഗ്യ സര്‍വകലാശാല പ്രോ വി.സി. ഡോ. നളിനാക്ഷന്‍, ഡോ. മനോജ്കുമാര്‍, ഡോ. ടി.ബി. കുലാസ്, ഡോ. ഡെല്‍സണ്‍ ഡേവിഡ്, സച്ചിന്‍ വി. സുരേഷ്, ആര്‍. ജയദേവന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.