മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് ജോയന്‍റ് ആര്‍.ടി.ഒയുടെ താമസ സ്ഥലത്തും ഓഫിസിലും വിജിലന്‍സ് റെയ്ഡ്. 47,900 രൂപ പിടികൂടി. രേഖകള്‍ സൂക്ഷിക്കുന്നത് കൃത്യമായല്ളെന്നും കണ്ടത്തെി. വിജിലന്‍സ് ഡിവൈ.എസ്.പി എം. സുകുമാരന്‍െറ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. ശനിയാഴ്ച രാവിലെ പത്തുമുതല്‍ വൈകീട്ട് മൂന്നുവരെ രഹസ്യ നിരീക്ഷണം നടത്തിയ ശേഷമാണ് സംഘം ഓഫിസിലും ജോയന്‍റ് ആര്‍.ടി.ഒ താമസിക്കുന്ന വീട്ടിലും റെയ്ഡ് നടത്തിയത്. ജോയന്‍റ് ആര്‍.ടി.ഒ ഒ.കെ. അനില്‍ താമസിക്കുന്ന തെങ്കരയിലെ വാടക വീട്ടില്‍ നടത്തിയ റെയ്ഡില്‍ 20,500 രൂപ പിടികൂടി. കൂടാതെ ഓഫിസില്‍നിന്ന് ഏജന്‍റുമാര്‍ നല്‍കിയ 27,400 രൂപയും കണ്ടെടുത്തു. ഓഫിസിലെ ഹാജര്‍ രജിസ്റ്ററും ഹോളോ ഗ്രാം ഇഷ്യു രജിസ്റ്ററും ശരിയായി സൂക്ഷിച്ചിരുന്നില്ല. പഴ്സനല്‍ കാഷ് ഡിക്ളറേഷന്‍ രജിസ്റ്റര്‍ സൂക്ഷിച്ചിരുന്നില്ല. അപേക്ഷകളില്‍ ഏജന്‍റുമാരെ തിരിച്ചറിയാന്‍ ചുരുക്കപ്പേരുകള്‍ രേഖപ്പെടുത്തിയിരുന്നു. ഫയലുകളിലെ ഓതറൈസേഷന്‍ ലെറ്ററുകളില്‍ അപേക്ഷകര്‍ ഒപ്പ് വെച്ചിരുന്നില്ല. നേരത്തേ നടന്ന പരിശോധനയില്‍ ഓഫിസ് കാര്യങ്ങളില്‍ അനധികൃതമായി ഇടപെട്ടിരുന്ന രണ്ട് ഏജന്‍റുമാരെ ഇന്നലെ വീണ്ടും പിടികൂടി താക്കീത് നല്‍കി. റെയ്ഡിന് വിജിലന്‍സ് സി.ഐ സി.എം. ദേവദാസന്‍, എ.എസ്.ഐ ജയശങ്കര്‍, സി.പിഒമാരായ രവീന്ദ്രന്‍, രഞ്ജിത്ത്, രാജേഷ്, സംഷീറലി, സുരേന്ദ്രന്‍, ഗസറ്റഡ് ഓഫിസറായ ഡി.എം.ഒ ഓഫിസിലെ സീനിയര്‍ സൂപ്രണ്ട് ഷാഹുല്‍ ഹമീദ്, വനിതാ സി.പി.ഒ രമ്യ രവീന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി. രാത്രി 9.45ഓടെയാണ് റെയ്ഡ് പൂര്‍ത്തിയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.