മരുതയില്‍ കൃഷിയിടത്തില്‍ കാട്ടാന വ്യാപക നാശം വിതച്ചു

എടക്കര: മരുത പരലുണ്ടയില്‍ ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചു. ശനിയാഴ്ച രാത്രി കാടിറങ്ങിയത്തെിയ കൊമ്പന്‍ പുലര്‍ച്ചെ രണ്ടോടെയാണ് മടങ്ങിയത്. തോരപ്പ സലീം, സഹോദരന്‍ അബൂബക്കര്‍, അങ്കപ്പള്ളി ഹംസണ്ണി, തോട്ടോപുറം സെയ്തലവി, വാക്കയില്‍ അബ്ദുല്ല എന്നിവരുടെ കൃഷിയിടത്തിലാണ് നാശം നേരിട്ടത്. മൂന്ന് തെങ്ങ്, മുപ്പതോളം വാഴ, ഏതാനും റബര്‍ മരങ്ങളും കമുകിന്‍ തൈകളുമാണ് നശിപ്പിച്ചത്. പുലര്‍ച്ചെ റബര്‍ ടാപ്പിങ്ങിന് പോകുകയായിരുന്ന പുത്തന്‍ പീടിക സെയ്തലവി കൃഷിയിടത്തില്‍ പത്ത് മീറ്റര്‍ അകലെ ആനയെ കണ്ടു. സമീപവാസികളെ വിവരമറിയിക്കുന്നതിനിടെ കൊമ്പന്‍ കാട് കയറുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.