നിലമ്പൂര്‍: നഗരസഭയുടെ ആശ്രയപദ്ധതി പ്രകാരം പട്ടികജാതി കുടുംബങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അനുവദിച്ച ഭൂമിയിലെ കൈയേറ്റ സമരം തല്‍ക്കാലത്തേക്ക് അവസാനിപ്പിച്ചു. നഗരസഭ അധ്യക്ഷ പത്മിനി ഗോപിനാഥിന്‍െറ അധ്യക്ഷതയില്‍ ശനിയാഴ്ച ഓഫിസില്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തീരുമാനം. സമരക്കാരുടെ പ്രതിനിധികളായി 23 കുടുംബങ്ങള്‍ ഫാ. മാത്യൂസ് വാഴകൂട്ടത്തിലിന്‍െറ നേതൃത്വത്തില്‍ ചര്‍ച്ചക്കത്തെി. ആശ്രയപദ്ധതി പ്രകാരം നിരാലംഭരായ കുടുംബങ്ങള്‍ക്ക് വീതിച്ചു നല്‍കിയ ഭൂമി മറ്റുള്ളവര്‍ക്ക് പതിച്ചു നല്‍കാന്‍ നിയമ തടസ്സമുണ്ടെന്നും അതിനാല്‍ കൈയേറ്റ ഭൂമിയില്‍നിന്ന് പിന്മാറണമെന്നും നഗരസഭ അധികൃതര്‍ സമരക്കാരോട് ആവശ്യപ്പെട്ടു. ആശ്രയ പദ്ധതി പ്രകാരം രാമംകുത്തില്‍ സ്ഥലവും വീടും അനുവദിച്ച കുടുംബങ്ങള്‍ക്ക് രേഖാമൂലം അറിയിപ്പ് നല്‍കി ഒരാഴ്ചക്കുള്ളില്‍ ഇവരെ നഗരസഭ ഓഫിസില്‍ വിളിച്ചുവരുത്തുമെന്നും ഇതില്‍ അനര്‍ഹര്‍ ഉണ്ടെങ്കില്‍ അവരെ നീക്കി പദ്ധതിയിലെ അര്‍ഹരായ മറ്റു കുടുംബങ്ങളെ മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നും അധികൃതര്‍ അറിയിച്ചു. നഗരസഭയുടെ സമ്പൂര്‍ണ ഭവന നിര്‍മാണ പദ്ധതിയില്‍ ഭൂരഹിതരായ മറ്റു മുഴുവന്‍ കുടുംബങ്ങളെയും ഉള്‍പ്പെടുത്തുമെന്ന അധികൃതരുടെ ഉറപ്പിലാണ് സമരം തല്‍ക്കാലത്തേക്ക് അവസാനിപ്പിച്ചത്. അതേസമയം, രാമംകുത്തില്‍ നഗരസഭ പതിച്ചുനല്‍കിയ ഭൂമിയുടെയും വീടുകളുടെയും അവകാശികള്‍ വരുന്നതുവരെ ഇവിടെ തങ്ങള്‍ താമസിക്കുമെന്ന കൈയേറ്റക്കാരുടെ ആവശ്യത്തിന് അധികൃതര്‍ മൗനസമ്മതം നല്‍കി. 2008ല്‍ ആര്യാടന്‍ ഷൗക്കത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റായിരുന്ന സമയത്താണ് ഭൂരഹിതരായ കുടുംബങ്ങള്‍ക്കും പട്ടികജാതി കുടുംബങ്ങള്‍ക്കും താമസിക്കാനായി രാമംകുത്തില്‍ ഒരേക്കര്‍ 63 സെന്‍റ് പഞ്ചായത്ത് വാങ്ങിയത്. ഭൂരഹിതരായ 44 കുടുംബങ്ങള്‍ക്ക് മൂന്ന് സെന്‍റ് വീതം അനുവദിച്ചു. ജനറല്‍ വിഭാഗത്തിനും പട്ടികജാതി വിഭാഗത്തിനുമായി രണ്ട് കാറ്റഗറിയായാണ് ഭൂമി അനുവദിച്ചത്. ഇതില്‍ 14 പേര്‍ ആശ്രയ പദ്ധതി ഗുണഭോക്താക്കളും ബാക്കിയുള്ളവര്‍ പട്ടികജാതി വിഭാഗത്തില്‍പെട്ടവരുമാണ്. പൊതുവഴി, പൊതുകിണര്‍, അങ്കണവാടി എന്നിവക്കുള്ള സ്ഥലം ഒഴിവാക്കി 60 സെന്‍റ് ഭൂമിയാണ് ആശ്രയവിഭാഗം കുടുംബത്തിന് നല്‍കിയത്. കുടുംബങ്ങളുടെ പേരില്‍ ഭൂമി വിലയാധാരം രജിസ്റ്റര്‍ ചെയ്തു കൊടുത്തു. എന്നാല്‍, വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും രണ്ട് കുടുംബങ്ങളൊഴികെ ആരും ഇവിടെ താമസക്കാരായത്തെിയില്ല. വീടും ഭൂമിയും കാടുമൂടിയ സാഹചര്യത്തിലാണ് നഗരസഭയിലെ ഭൂരഹിതരും ഭവനരഹിതരുമായ കുടുംബങ്ങള്‍ ഈ ഭൂമി കൈയേറിയത്. ശനിയാഴ്ച നഗരസഭ ഓഫിസില്‍ നടന്ന ചര്‍ച്ചയില്‍ നഗരസഭ പ്രതിപക്ഷ നേതാവ് എന്‍. വേലുക്കുട്ടി, നഗരസഭ ഉപാധ്യക്ഷന്‍ പി.വി. ഹംസ, കൗണ്‍സിലര്‍മാരായ എന്‍. ഗോപിനാഥ്, മുസ്തഫ കളത്തുംപടിക്കല്‍, ഗോപാലകൃഷ്ണന്‍, അടുക്കത്ത് ഇസ്ഹാഖ്, ചാലില്‍ ഉണ്ണികൃഷ്ണന്‍, സി.ഡി.എസ് പ്രസിഡന്‍റ് ആമിന, ഫാ. മാത്യൂസ് വാഴകൂട്ടത്തില്‍, പുളിക്കല്‍ അഹമ്മത് കുട്ടി, റഫീഖ്, നുസറത്ത് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.