ചങ്ങരംകുളം: ചിയ്യാനൂര്‍ പാടശേഖരത്തിലെ കൃഷിയിടം നികത്തുന്നതിനെതിരെ നടപടിയൊരുങ്ങുന്നു. പ്രദേശത്ത് ഏറെക്കാലമായി നികത്തല്‍ വ്യാപകമായതോടെ മോഡേണ്‍ ജൈവകര്‍ഷക സംഘം നല്‍കിയ പരാതിയത്തെുടര്‍ന്നാണ് നടപടി. കഴിഞ്ഞദിവസം പൊന്നാനി തഹസില്‍ദാറുടെ നേതൃത്വത്തിലുള്ള റവന്യൂസംഘം പ്രദേശം സന്ദര്‍ശിച്ചു. ചിയ്യാനൂര്‍ കോട്ടയില്‍ ക്ഷേത്രം, കല്ലാജി പള്ളി ഭാഗം, മാങ്കുന്നത്ത് ക്ഷേത്രത്തിന് പടിഞ്ഞാറ് ഭാഗം തുടങ്ങിയയിടങ്ങളില്‍ സ്വകാര്യവ്യക്തികള്‍ അനധികൃതമായി കൃഷിയിടം നികത്തിയത് തഹസില്‍ദാര്‍ സന്ദര്‍ശിച്ചു. കൃഷിയിടം തരംമാറ്റിയതായും മണ്ണിട്ട് നികത്തിയതായും വീട് നിര്‍മിച്ചതായും കണ്ടത്തെി. ഇതില്‍ ഭൂരിപക്ഷം വ്യക്തികള്‍ക്കും വില്ളേജ് ഓഫിസര്‍ സ്റ്റോപ് മെമ്മോ കൊടുത്തിട്ടും ഉത്തരവ് ലംഘിച്ചാണ് വയല്‍ തരംമാറ്റുന്നത്. റിപ്പോര്‍ട്ട് കലക്ടര്‍ക്ക് കൈമാറുമെന്നും തുടര്‍നടപടി കൈക്കൊള്ളുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. കഴിഞ്ഞദിവസം ഈ പ്രദേശത്തെ കൃഷിയിടം തരംമാറ്റിയ സ്ഥലം വില്ളേജ് ഓഫിസറുടെ സാന്നിധ്യത്തില്‍ മോഡേണ്‍ ജൈവകര്‍ഷക സംഘത്തിന്‍െറ നേതൃത്വത്തില്‍ പഴയ രൂപത്തിലാക്കിയിരുന്നു. പ്രദേശത്തെ കൃഷിയിടങ്ങള്‍ നികത്താന്‍ അനുവദിക്കില്ളെന്നും വയലുകള്‍ സംരക്ഷിക്കുമെന്നും സംഘം പ്രവര്‍ത്തകര്‍ പറഞ്ഞു. ജൈവകൃഷി ചെയ്യുന്നതോടൊപ്പം കൃഷിയെ പ്രോത്സാഹിപ്പിക്കുകയും കൃഷിയിടം സംരക്ഷിക്കുകയുമാണ് യുവകര്‍ഷകരുടെ സംഘമായ മോഡേണ്‍ കര്‍ഷക സംഘത്തിന്‍െറ ലക്ഷ്യം. മൂന്നു വര്‍ഷത്തോളമായി 30 ഏക്കറില്‍ സംഘം ജൈവകൃഷി ചെയ്യുന്നുണ്ട്. കഴിഞ്ഞമാസത്തില്‍ കൃഷിമന്ത്രിയെ കണ്ട് കൃഷിയിടം സംരക്ഷിക്കണമെന്നും നിയമസംരക്ഷണം വേണമെന്നും സംഘം അഭ്യര്‍ഥിച്ചിരുന്നു. ഒരിഞ്ച് കൃഷിയിടം നികത്താന്‍ അനുവദിക്കില്ളെന്ന മന്ത്രിയുടെ ഉറപ്പിനെ തുടര്‍ന്നാണ് ജൈവകര്‍ഷക സംഘം പാടം നികത്തുന്നതിനെതിരെ ശക്തമായി സമരരംഗത്തിറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.