മുന്നാക്ക ക്ഷേമവകുപ്പ് രൂപവത്കരിക്കണം –വാരിയര്‍ സമാജം

പാലക്കാട്: മുന്നാക്ക ക്ഷേമവകുപ്പ് രൂപവത്കരിക്കണമെന്ന് വാരിയര്‍ സമാജം സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. സംവരണം സാമ്പത്തികാടിസ്ഥാനത്തിലാവണമെന്നും കഴകക്കാരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സാംസ്കാരിക സമ്മേളനം മഹാകവി അക്കിത്തം ഉദ്ഘാടനം ചെയ്തു. പത്മശ്രീ പി.ആര്‍. കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. കവി ആലങ്കോട് ലീലാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. വാരിയര്‍ സമാജം ഏര്‍പ്പെടുത്തിയ പ്രഥമ എന്‍.വി. കൃഷ്ണവാരിയര്‍ സ്മാരക പുരസ്കാരമായ 10,001 രൂപയും ഫലകവും പ്രശസ്തി പത്രവും മഹാകവി അക്കിത്തത്തിന് സമ്മാനിച്ചു. സ്മരണികയുടെ പ്രകാശനം മണ്ണൂര്‍ രാജകുമാരനുണ്ണി നിര്‍വഹിച്ചു. വിവിധ രംഗങ്ങളില്‍ പ്രശസ്തിയാര്‍ജിച്ച വിനോദ് മങ്കര, രാജേഷ് ഹെബ്ബാര്‍, കോട്ടക്കല്‍ ചന്ദ്രശേഖര വാരിയര്‍ എന്നിവരെ അനുമോദിച്ചു. ഡോ. എന്‍.പി. വിജയകൃഷ്ണന്‍, കലാമണ്ഡലം ഈശ്വരനുണ്ണി, കെ. പത്മനാഭവാരിയര്‍, പി.വി. മുരളീധരന്‍, വിനോദ് വാരിയര്‍ എന്നിവര്‍ സംസാരിച്ചു. സമാദരണ സമ്മേളനം ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ആര്യവൈദ്യന്‍ പി.വി. രാഘവവാരിയര്‍ അധ്യക്ഷത വഹിച്ചു. സി.എസ്. വാരിയര്‍, സി.ബി.എസ്. വാരിയര്‍, എം.വി. ശ്രീധരന്‍, കേന്ദ്ര പ്രസിഡന്‍റ് എം. ഉണ്ണികൃഷ്ണവാരിയര്‍, ആര്‍. നീലകണ്ഠവാരിയര്‍, ടി. നാരായണവാരിയര്‍, വി. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. വനിതാ സമ്മേളനം കലാമണ്ഡലം ഹൈമവതി ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് ഗീത ആര്‍. വാരിയര്‍ അധ്യക്ഷത വഹിച്ചു. ശ്രീജ ആറങ്ങോട്ടുകര മുഖ്യപ്രഭാഷണം നടത്തി. ജയശ്രീ പ്രദീപ്, രമ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ഭാരതി കുഞ്ഞുകുട്ടന്‍, ശാലിനി വാരിയര്‍, വി.വി. ശ്രീല, അപര്‍ണ, ദര്‍ശന മുരളീധരന്‍ എന്നിവരെ അനുമോദിച്ചു. ഞായറാഴ്ച തിരുവാതിരക്കളി മാമാങ്കം, സുഹൃദ് സമ്മേളനം, യുവജന സമ്മേളനം, സമാപന സമ്മേളനം, ഭാരവാഹി തെരഞ്ഞെടുപ്പ് എന്നിവ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.