കഥകളി മഹോത്സവത്തിന് വിളംബരം കുറിച്ച് നിളയില്‍ നൃത്താഞ്ജലി

ഷൊര്‍ണൂര്‍: ചെറുതുരുത്തിയില്‍ കലാമണ്ഡലം നിളാ കാമ്പസില്‍ നടക്കുന്ന ദേശീയ കഥകളി മഹോത്സവത്തിന്‍െറ വിളംബരം കുറിച്ച് നൃത്ത വിദ്യാര്‍ഥികള്‍ ഭാരതപ്പുഴയില്‍ അവതരിപ്പിച്ച നൃത്താഞ്ജലി ശ്രദ്ധേയമായി. ചെറുതുരുത്തി കഥകളി സ്കൂളിലെ നൂറോളം വിദ്യാര്‍ഥികളാണ് നൃത്തച്ചുവടുകളുമായി പുഴയില്‍ അണിനിരന്നത്. പുഴക്കുള്ള ആദരം കൂടിയായിരുന്നു നൃത്താഞ്ജലി. കഥകളി സ്കൂള്‍ ഡയറക്ടര്‍ കലാമണ്ഡലം ഗോപാലകൃഷ്ണന്‍ നേതൃത്വം നല്‍കി. നിരവധി പേര്‍ ദൃശ്യ വിരുന്ന് ആസ്വദിക്കാനത്തെി. ആര്‍ട്ടിസ്റ്റ് ദാമോദരന്‍ നമ്പിടി, പഞ്ചായത്ത് പ്രസിഡന്‍റ് പത്മജ, വൈസ് പ്രസിഡന്‍റ് സുലൈമാന്‍, അജിത രവിശങ്കര്‍ എന്നിവര്‍ സംസാരിച്ചു. കേന്ദ്ര സര്‍ക്കാറിന്‍െറ സാമ്പത്തിക സഹായത്തോടെ ശനി, ഞായര്‍ ദിവസങ്ങളിലാണ് കഥകളി മഹോത്സവം നടക്കുന്നത്. ശനിയാഴ്ച രാവിലെ 9.30ന് സാംസ്കാരിക സമ്മേളനത്തോടെ മഹോത്സവത്തിന് തുടക്കമാകും. സാംസ്കാരിക സമ്മേളനത്തില്‍ കലാമണ്ഡലം ജയകുമാര്‍ സ്മാരക പുരസ്കാരം കലാമണ്ഡലം ഗോപിക്ക് എം.എ. ബേബി സമ്മാനിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.