കല്ലടിക്കോട്: ഞായറാഴ്ച പകുതിയിലധികം ബസുകള്‍ ഓടാത്തതിനാല്‍ യാത്രക്കാര്‍ വലഞ്ഞു. പാലക്കാട്-കോഴിക്കോട് 213 ദേശീയപാത സ്പര്‍ശിച്ചുപോവുന്ന ദീര്‍ഘദൂര ഹ്രസ്വദൂര ബസുകളാണ് സര്‍വിസ് നടത്താത്തത്. ഇവയില്‍ കെ.എസ്.ആര്‍.ടി.സി ബസുകളും സ്വകാര്യ ബസുകളും ഉള്‍പ്പെടും. പാലക്കാട്ടുനിന്ന് മണ്ണാര്‍ക്കാട്, കോഴിക്കോട് മേഖലകളിലേക്ക് സര്‍വിസ് നടത്തുന്ന ബസുകളില്‍ നല്ളൊരു പങ്ക് ഇലക്ഷന്‍ ഡ്യൂട്ടിയിലും ഒറ്റപ്പെട്ട സ്വകാര്യ ബസുകള്‍ ട്രിപ്പുകള്‍ റദ്ദ് ചെയ്തതുമാണ് ഈ മേഖലയില്‍ യാത്രാക്ളേശം രൂക്ഷമായത്. അവധി ദിവസങ്ങളില്‍ പതിവായി ട്രിപ്പുകള്‍ കട്ട് ചെയ്യുന്ന സ്വകാര്യ ബസുകളുടെ എണ്ണം കൂടിവരികയാണ്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ മറവില്‍ ഉള്‍നാടന്‍ മേഖലയിലും ചില സ്വകാര്യബസുകള്‍ നിരത്തിലിറങ്ങിയില്ല. ഇതും ഗ്രാമീണ മേഖലയിലെ ജനങ്ങള്‍ക്ക് പ്രയാസം സൃഷ്ടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.