ആനക്കര: പ്രചാരണ കോലാഹലം കൊടുമ്പിരിക്കൊള്ളുന്ന ഓരോ തെരഞ്ഞെടുപ്പിലും മലയാളക്കരയില്‍ വോട്ടുചെയ്യാനാഗ്രഹിച്ച് ഒരുകൂട്ടം നാടോടികള്‍. വര്‍ഷങ്ങളായി ആനക്കര പഞ്ചായത്തിലെ കുമ്പിടിയിലും കൂടല്ലൂരിലുമായി താമസിക്കുന്ന 30 പേരടങ്ങുന്ന നാടോടി കുടുംബങ്ങളാണ് വോട്ടവകാശം കാത്തുകഴിയുന്നത്. ഈ കുടുംബങ്ങളിലെ കുട്ടികള്‍ ഏറെയും പഠിക്കുന്നത് ഇതേ പഞ്ചായത്തിലെ വിവിധ സര്‍ക്കാര്‍ സ്കൂളിലും അങ്കണവാടികളിലുമാണ്. മണികണ്ഠന്‍, പഞ്ചവര്‍ണം, അരവിന്ദ്, മിനി, പ്രഭു, മുരുകന്‍, സരസ്വതി, ചന്ദ്രന്‍ എന്നിവരും കുടുംബത്തില്‍പ്പെട്ടവര്‍ക്കാണ് വോട്ട് ചെയ്യാനുള്ള ആഗ്രഹം ഉള്ളിലൊതുക്കി കഴിയേണ്ടിവരുന്നത്. വര്‍ഷങ്ങളായി വാടകകെട്ടിടത്തിലും മറ്റുമാണ് ഇവരുടെ താമസം. മാസങ്ങള്‍ക്ക് മുമ്പ് തിരിച്ചറിയല്‍ കാര്‍ഡും റേഷന്‍ കാര്‍ഡും ശരിയാക്കാന്‍ അപേക്ഷ നല്‍കിയെങ്കിലും ഇപ്പോഴും കിട്ടിയിട്ടില്ല. ആദിവാസി വര്‍ഗത്തില്‍പ്പെട്ട ഇവര്‍ പച്ചില മരുന്നുകളും മറ്റും വിറ്റായിരുന്നു കഴിഞ്ഞിരുന്നത്. ഇപ്പോള്‍ കൂലിപ്പണിക്ക് പോയാണ് ഉപജീവനം നടത്തുന്നത്. കൂട്ടത്തിലെ ചില സ്ത്രീകള്‍ കത്തി വില്‍പ്പനക്ക് പുറമെ കൂലിപ്പണിക്കും പോകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.