മണ്ണാര്‍ക്കാട്: മണ്ഡലത്തിലെ സി.പി.ഐ സ്ഥാനാര്‍ഥി സാധ്യതാ ലിസ്റ്റില്‍നിന്ന് ജോസ് ബേബി പുറത്ത്. ജില്ലാ സെക്രട്ടറി കെ.പി. സുരേഷ് രാജ് ഉള്‍പ്പെടെ നാല് പുതുമുഖങ്ങള്‍. പട്ടാമ്പിയിലും സാധ്യതാ ലിസ്റ്റിലുള്‍പ്പെട്ടത് മൂന്ന് പുതുമുഖങ്ങള്‍. മണ്ണാര്‍ക്കാട് മണ്ഡലത്തിലെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിക്ക് കൈമാറിയ അന്തിമ ലിസ്റ്റില്‍ സി.പി.ഐ ജില്ലാ സെക്രട്ടറി കെ.പി. സുരേഷ് രാജ്, അസി. സെക്രട്ടറി സിദ്ധാര്‍ഥന്‍, എ.ഐ.വൈ.എഫ് സംസ്ഥാന ജോയന്‍റ് സെക്രട്ടറി പാലോട് മണികണ്ഠന്‍, മുന്‍ എം.എല്‍.എ കൊങ്ങശ്ശേരി കൃഷ്ണന്‍െറ മകന്‍ വിജയകുമാര്‍ കൊങ്ങശ്ശേരി എന്നിവരാണ് ഇടം നേടിയത്. കഴിഞ്ഞ ദിവസം മണ്ണാര്‍ക്കാട്ട് ചേര്‍ന്ന അട്ടപ്പാടി, മണ്ണാര്‍ക്കാട് മണ്ഡലം സംയുക്ത കമ്മിറ്റിയില്‍ മൂന്ന് പേരുകളാണ് നിര്‍ദേശിച്ചിരുന്നത്. കെ.പി. സുരേഷ് രാജ്, പാലോട് മണികണ്ഠന്‍ എന്നിവരെ കൂടാതെ പി. നൗഷാദാണ് മൂന്നാമതായി ലിസ്റ്റിലുണ്ടായിരുന്നത്. ജില്ലാ കമ്മിറ്റി നൗഷാദിന്‍െറ പേര് മാറ്റി സിദ്ധാര്‍ഥന്‍െറ പേര് ചേര്‍ക്കുകയായിരുന്നു. എന്നാല്‍, മൂവരും മണ്ഡലത്തില്‍നിന്ന് പുറത്തുള്ളവരാണെന്ന കാരണത്താലാണ് നാലാമതായി കൊങ്ങശ്ശേരി വിജയകുമാറിനെ ഉള്‍പ്പെടുത്തിയത്. ജോസ് ബേബിക്കും കെ.ഇ. ഇസ്മായിലിനും മത്സരിക്കാന്‍ ഇളവ് നല്‍കണമെന്ന ആവശ്യവും മണ്ഡലം കമ്മിറ്റി മുന്നോട്ട് വെച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് സംസ്ഥാന നേതൃത്വമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.