കോയമ്പത്തൂര്‍: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനവും വോട്ടെടുപ്പ് തീയതിക്കുമിടെ രണ്ട് മാസത്തിലധികം സമയമുള്ളത് വലിയ കക്ഷികള്‍ക്ക് ആശ്വാസമായി. അതേസമയം, നീണ്ട കാലയളവ് മൂലം തെരഞ്ഞെടുപ്പ് ചെലവ് കൂടുമെന്ന ആവലാതിയാണ് ചെറുകക്ഷികള്‍ക്ക്. തമിഴ്നാട്ടില്‍ മുന്നണി ബന്ധങ്ങള്‍ യാഥാര്‍ഥ്യമാവാത്ത സാഹചര്യത്തില്‍ കൂടുതല്‍ സമയം കിട്ടിയതിലുള്ള സന്തോഷത്തിലാണ് മുഖ്യധാരാ കക്ഷികള്‍. മണ്ഡലത്തിന്‍െറ മുക്കുമൂലകളില്‍ പ്രചാരണം നടത്താനും കൂടുതല്‍ സ്ഥലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ക്ക് ജനസമ്പര്‍ക്ക പരിപാടികള്‍ നടത്താനും സമയം കിട്ടും. കൂടുതല്‍ തെരഞ്ഞെടുപ്പ് ഫണ്ട് കണ്ടത്തൊനുള്ള ശ്രമത്തിലാണ് രാഷ്ട്രീയ കക്ഷികളുടെ സാമ്പത്തിക മാനേജര്‍മാര്‍. രണ്ട് മാസം മുമ്പെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിന്‍െറ ആശ്വാസത്തിലാണ് തമിഴ്നാട്ടിലെ ഡി.എം.കെ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍. രണ്ടാഴ്ചയായി സംസ്ഥാനമൊന്നാകെ ഉദ്ഘാടന കോലാഹലമായിരുന്നു. നിരവധി വികസന-ക്ഷേമ പദ്ധതികളും ജയലളിത സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇതിന് അറുതിവരുത്താന്‍ കഴിഞ്ഞതിലുള്ള ആശ്വാസത്തിലാണ് ഇവര്‍. സീറ്റ് വിഭജന-സ്ഥാനാര്‍ഥിനിര്‍ണയ തര്‍ക്കങ്ങളും ഉള്‍പാര്‍ട്ടി പ്രശ്നങ്ങള്‍ ഒതുക്കാനും നേതൃത്വത്തിന് സമയം കിട്ടുമെന്നാണ് തമിഴ് മാനില കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ് പീറ്റര്‍ അല്‍ഫോന്‍സിന്‍െറ അഭിപ്രായം. ഫണ്ടിന്‍െറ അഭാവം മൂലം തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍െറ അവസാന നാളുകള്‍ വരെ പിടിച്ചുനില്‍ക്കാന്‍ ചെറുകക്ഷികള്‍ക്കും കുറുമുന്നണികള്‍ക്കും കഴിയില്ളെന്നാണ് വിടുതലൈ ശിറുതൈകള്‍ കക്ഷി ജനറല്‍ സെക്രട്ടറി ഡി. രവികുമാര്‍ പറയുന്നത്. വോട്ടെടുപ്പും വോട്ടെണ്ണലും തമ്മിലുള്ള കാലയളവ് കുറഞ്ഞതിലുള്ള സന്തോഷമാണ് ഡി.എം.കെ വക്താവ് ടി.കെ.എസ് ഇളങ്കോവന്‍ പ്രകടിപ്പിച്ചത്. ശാരീരിക ബുദ്ധിമുട്ടുണ്ടാവുമെങ്കിലും സംസ്ഥാനമൊട്ടാകെ തെരഞ്ഞെടുപ്പ് പര്യടനം നടത്താന്‍ ഈ കാലയളവ് ഉപയോഗപ്പെടുത്തുമെന്ന് പാട്ടാളി മക്കള്‍ കക്ഷിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഡോ. അന്‍പുമണി രാമദാസ് അറിയിച്ചു. വോട്ടര്‍മാര്‍ക്ക് പണം നല്‍കുന്നത് തടയാന്‍ ഇലക്ഷന്‍ കമീഷന്‍ ശക്തമായ നടപടിയെടുക്കണമെന്നാണ് സി.പി.എം തമിഴ്നാട് സെക്രട്ടറി ജി. രാമകൃഷ്ണന്‍െറ ആവശ്യം. കടുത്ത വേനലിലാണ് പ്രചാരണം നടക്കുകയെന്നതിനാല്‍ നേതാക്കളും പ്രവര്‍ത്തകരും ഏറെ ക്ഷീണിതരാവുമെന്നും തെരഞ്ഞെടുപ്പ് ചെലവ് രാഷ്ട്രീയ കക്ഷികളെ സംബന്ധിച്ചിടത്തോളം പ്രശ്നമാവുമെന്നും ബി.ജെ.പി തമിഴ്നാട് വൈസ് പ്രസിഡന്‍റ് എസ്.ആര്‍. ശേഖര്‍ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.