നെല്ലിയാമ്പതി: വനത്തില്‍നിന്ന് നാട്ടിലേക്കിറങ്ങുന്ന മൃഗങ്ങള്‍ ജനങ്ങള്‍ക്ക് ഭീഷണി. ഏതാനും ദിവസംമുമ്പ്, നെല്ലിയാമ്പതി വനപ്രദേശത്തുനിന്ന് പുതുനഗരത്തെ ജനവാസ കേന്ദ്രത്തിലത്തെിയ കാട്ടുപോത്ത് മണിക്കൂറോളം നാട്ടുകാരെ ഭീതിയിലാഴ്ത്തി. വളരെ പണിപ്പെട്ടാണ് കാട്ടുപോത്തിനെ പിടികൂടി വനത്തിലേക്കയക്കാന്‍ വനം വകുപ്പുദ്യോഗസ്ഥര്‍ക്ക് സാധിച്ചത്. സമാന സംഭവം അടുത്തയിടെ വര്‍ധിച്ചിട്ടുണ്ട്. വനത്തില്‍ ഭക്ഷ്യലഭ്യത കുറഞ്ഞതും ചൂട് വര്‍ധിച്ചതും മൃഗവേട്ടയുമാണ് ഇവ നാട്ടിന്‍പുറങ്ങളിലത്തൊന്‍ കാരണം. വെള്ളം കിട്ടാതെ മാനുകളും മറ്റും വനാതിര്‍ത്തിയിലത്തെുന്നുണ്ട്. ഒരാഴ്ച മുമ്പ് രണ്ട് മാനുകളെ എസ്റ്റേറ്റ് പ്രദേശത്ത് വെള്ളത്തില്‍പ്പെട്ടിരുന്നു. ഇവയെ വനംവകുപ്പ് ആധികൃതര്‍ രക്ഷപ്പെടുത്തിയിരുന്നു. നെന്മാറ, കൊല്ലങ്കോട് എന്നിവിടങ്ങളില്‍ നെല്ലിയാമ്പതിയില്‍ നിന്നിറങ്ങിയ ആനക്കൂട്ടം നാശം വിതച്ച സംഭവങ്ങളുമുണ്ട്. പോത്തുണ്ടി, ചാട്ടിയോട്, അകമ്പാടം എന്നിവിടങ്ങളില്‍ ആനക്കൂട്ടം ദിവസങ്ങളോളം തമ്പടിക്കാറുണ്ട്. ഈ പ്രദേശങ്ങളില്‍ പുലികള്‍ വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ച് കൊന്നിട്ടുമുണ്ട്. വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് വനംവകുപ്പ് അധികൃതര്‍ നഷ്ടപരിഹാരം നല്‍കാറുണ്ടെങ്കിലും ഇവയുടെ ഉപദ്രവം തടയാനാവുന്നില്ല. നെല്ലിയാമ്പതി ഓറഞ്ചുഫാമിന്‍െറ പരിസരത്ത് കാട്ടാനക്കൂട്ടം നിരന്തരം കൃഷി നശിപ്പിക്കുന്നുണ്ട്. പുല്ലുകാട് കോളനിയിലെ ആദിവാസി കുടുംബങ്ങള്‍ നടത്തുന്ന കൃഷിയും ആനക്കൂട്ടം ചവിട്ടിമെതിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.