പാലക്കാട്: കഞ്ചിക്കോട് മേനോന്‍പാറ അഹല്യാ അങ്കണത്തിലുള്ള ഐ.ഐ.ടിക്ക് പ്രദേശവാസികളായ രാഷ്ട്രീയക്കാരില്‍നിന്ന് ഭീഷണി നേരിടുന്നതായി അഹല്യ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കോമ്പൗണ്ടില്‍ മൈതാന നിര്‍മാണസമയത്ത് മണ്ണെടുക്കുന്നത് സമീപവാസികള്‍ തടസ്സപ്പെടുത്തി. തദ്ദേശീയര്‍ക്ക് തൊഴില്‍ ലഭിക്കുന്നില്ളെന്ന് ആരോപിച്ച് കമ്പ്യൂട്ടറുകളും മറ്റും ഇറക്കുന്നതിന് നോക്കൂകൂലി ആവശ്യപ്പെട്ടു. ഹോസ്റ്റല്‍ നിര്‍മാണം ഇവര്‍ തടസ്സപ്പെടുത്തിയതിനാല്‍ പണി നിര്‍ത്തിവെച്ചു. കഴിഞ്ഞദിവസം ഐ.ടി.ഐ വിദ്യാര്‍ഥികളെ സംഘം ചേര്‍ന്നത്തെി ക്രിക്കറ്റ് ബാറ്റ് കൊണ്ടും മറ്റും മര്‍ദിച്ചതായും ഭാരവാഹികള്‍ പറഞ്ഞു. പൊതുതാല്‍പര്യം പരിഗണിച്ചാണ് തുച്ഛമായ വാടകയില്‍ അരലക്ഷത്തിലധികം ചതുരശ്രയടി കെട്ടിടവും പത്തോളം വീടുകളും മെസ് ഹാളും മൈതാനവും ഐ.ഐ.ടിക്ക് വേണ്ടി അഹല്യ ഒരുക്കികൊടുത്തത്. 125ഓളം വിദ്യാര്‍ഥികള്‍ ആദ്യബാച്ചില്‍ ഇവിടെ താമസിച്ച് പഠിക്കുന്നുണ്ട്. 11 മാസത്തേക്കാണ് ഐ.ടി.ഐ ഡയറക്ടറുമായി കരാറുണ്ടാക്കിയത്. സമീപവാസികളില്‍നിന്നുള്ള ഭീഷണിയും പ്രശ്നങ്ങളും ഉടന്‍ അവസാനിപ്പിച്ചില്ളെങ്കില്‍ രണ്ടാംഘട്ട ബാച്ചിലേക്ക് പ്രവേശത്തിനുള്ള സൗകര്യം നല്‍കാന്‍ ബുദ്ധിമുട്ടുമെന്ന് അഹല്യ ഗ്രൂപ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ മനോജ് തോമസ്, മാര്‍ക്കറ്റിങ് മാനേജര്‍ അനില്‍കുമാര്‍, ഓപറേഷന്‍സ് മാനേജര്‍ ശരത്കുമാര്‍ എന്നിവര്‍ വ്യക്തമാക്കി. ഇതുസംബന്ധിച്ച് ഐ.ടി.ഐ അധികൃതര്‍ക്കും ജില്ലാ കലക്ടര്‍ക്കും തിങ്കളാഴ്ച പരാതി നല്‍കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.