ഭൂമി വിതരണമേള: 2215 പേര്‍ക്ക് പട്ടയം നല്‍കി

പാലക്കാട്: റവന്യൂ വകുപ്പിന്‍െറ ആഭിമുഖ്യത്തില്‍ നടന്ന ഭൂമി വിതരണ മേളയില്‍ ജില്ലയില്‍ 2215 പേര്‍ക്ക് റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് പട്ടയം വിതരണം ചെയ്തു. ഓണ്‍ലൈന്‍ പോക്കുവരവും മന്ത്രി ഉദ്ഘാടനം ചെയ്തു. വില്ളേജ് ഓഫിസില്‍നിന്ന് നല്‍കിവരുന്ന 24തരം സര്‍ട്ടിഫിക്കറ്റുകളുടെ വിതരണത്തിലൂടെ ഇതുവരെ 1.88 കോടി ജനങ്ങള്‍ക്ക് പ്രയോജനപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് അര്‍ഹരായവര്‍ക്ക് ധനസഹായം മന്ത്രി വിതരണം ചെയ്തു. ചടങ്ങില്‍ കെ. അച്യുതന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടി സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.