വൃക്കകള്‍ തകരാറിലായ യുവാവ് സഹായം തേടുന്നു

തിരൂര്‍: വൃക്കകള്‍ തകരാറിലായി ആറു വര്‍ഷമായി ഡയാലിസിസ് ചെയ്യുന്ന യുവാവ് സുമനസ്സുകളുടെ സഹായം തേടുന്നു. തിരൂര്‍ കാരത്തൂര്‍ ലക്ഷംവീട് പള്ളിക്ക് സമീപം താമസിക്കുന്ന വാംപറമ്പില്‍ ഹംസയുടെ മകന്‍ അബ്ദുല്‍ ലത്തീഫാണ് (32) കൈത്താങ്ങ് തേടുന്നത്. നിര്‍ധന കുടുംബാംഗമായ ലത്തീഫിന് ചികിത്സ തുടരാനാവാത്ത അവസ്ഥയാണ്. ഡയാലിസിസ് ചെയ്ത് മാത്രം ജീവന്‍ നിലനിര്‍ത്തുക പ്രയാസമാണെന്നും വൃക്ക മാറ്റിവെക്കുകയാണ് ഏക പോംവഴിയെന്നുമാണ് ഡോക്ടര്‍മാര്‍ പറയുന്നത്. രോഗികളായ ഉപ്പയും ഉമ്മയും ഭാര്യയും നാലും ഒന്നരയും വയസ്സുള്ള രണ്ട് കുട്ടികളുമാണ് ലത്തീഫിന്‍െറ കുടുംബം. നാട്ടുകാര്‍ മുന്‍കൈയെടുത്ത് തിരുനാവായ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഫൈസല്‍ എടശ്ശേരി ചെയര്‍മാനായും കാരത്തൂര്‍ മഹല്ല് സെക്രട്ടറി സി.കെ. അബ്ദുറഹ്മാന്‍ കണ്‍വീനറായും കൊല്ലരിക്കല്‍ ശിഹാബുദ്ദീന്‍ ട്രഷററായും സഹായസമിതി രൂപവത്കരിച്ചിട്ടുണ്ട്. 20 ലക്ഷത്തോളം രൂപ ചെലവ് വരുന്ന ചികിത്സക്ക് വേണ്ടി കാരത്തൂര്‍ എം.ഡി.സി ബാങ്കില്‍ 090411201020011 (IFSC: IBKL 0209M01) എന്ന നമ്പറില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. ഉദാരമതികളുടെ അകമഴിഞ്ഞ സഹായത്തിലാണ് യുവാവിന്‍െറ ഇനിയുള്ള പ്രതീക്ഷ. ഫോണ്‍: 8086188420.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.