ഷൊര്‍ണൂര്‍: കുളപ്പുള്ളി സ്റ്റാന്‍ഡില്‍ ബസുകള്‍ കയറാത്തതിനെ തുടര്‍ന്നുണ്ടായ വാക്കേറ്റവും കൈയാങ്കളിയും പാലക്കാട്-ഗുരുവായൂര്‍ റൂട്ടിലും ഷൊര്‍ണൂര്‍ മേഖലയിലും ബസുകളുടെ മിന്നല്‍ പണിമടുക്കില്‍ കലാശിച്ചു. ബുധനാഴ്ച രാവിലെ ബസ് സമരം ആരംഭിച്ചപ്പോള്‍ ജനം വട്ടംകറങ്ങി. കുളപ്പുള്ളി ബസ്സ്റ്റാന്‍ഡില്‍ ബസുകള്‍ കയറാത്ത പ്രശ്നം സ്റ്റാന്‍ഡിന്‍െറ ഉദ്ഘാടനം മുതല്‍ നിലനില്‍ക്കുന്നതാണ്. ചൊവ്വാഴ്ച വൈകീട്ടും ഈ വിഷയത്തില്‍ സി.പി.എം പ്രവര്‍ത്തകരും ബസ് തൊഴിലാളികളും തമ്മില്‍ വാക്കേറ്റം നടന്നു. ഇതിനിടെ പാലക്കാട്-ഗുരുവായൂര്‍ റൂട്ടിലോടുന്ന ബസിലെ ഡ്രൈവറെ ചിലര്‍ ചേര്‍ന്ന് മര്‍ദിച്ചു. ബി.എം.എസ് യൂനിയനില്‍പെട്ട തൊഴിലാളിക്കാണ് മര്‍ദനമേറ്റത്. ഇതില്‍ പ്രതിഷേധിച്ചാണ് ജീവനക്കാര്‍ ബുധനാഴ്ച രാവിലെ മിന്നല്‍ പണിമുടക്ക് നടത്തിയത്. ഇതിനിടെ തൃശൂര്‍ ജില്ലയില്‍നിന്നും മറ്റും വന്ന ബസുകള്‍ ജീവനക്കാര്‍ തടഞ്ഞതോടെ ജനം വലഞ്ഞു. പ്രശ്നം കൈകാര്യം ചെയ്യാന്‍ കഴിയാതെ ഏറെനേരം പൊലീസും കുഴങ്ങി. പിന്നീട് ഒറ്റപ്പാലം സി.ഐ രാധാകൃഷ്ണന്‍, ഷൊര്‍ണൂര്‍ എസ്.ഐ എം.കെ. പ്രകാശന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ തൊഴിലാളികളുമായി ചര്‍ച്ചനടത്തിയാണ് ഉച്ചയോടെ സമരം അവസാനിപ്പിച്ചത്. എന്നിട്ടും ബസുകള്‍ ഓടിത്തുടങ്ങിയില്ല. ജീവനക്കാരനെ മര്‍ദിച്ചയാളെ അറസ്റ്റ് ചെയ്താലേ സമരം അവസാനിപ്പിക്കൂവെന്നതായിരുന്നു ജീവനക്കാരുടെ നിലപാട്. ഇതിനിടെ മൂന്ന് നാല് ബസുകള്‍ സര്‍വിസ് നടത്തിത്തുടങ്ങിയെങ്കിലും ഫലത്തില്‍ ദിവസം മുഴുവനും ബസ്സമരം തന്നെയായിരുന്നു. ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയവരും ലക്ഷ്യസ്ഥാനത്തത്തൊനാകാതെ ബുദ്ധിമുട്ടി. മിക്കവരും ഓട്ടോ-ടാക്സി എന്നിവയെ ആശ്രയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.