പാലക്കാട്: പ്ളസ് വണ്‍ പ്രവേശത്തിനുള്ള മുഖ്യ അലോട്ട്ന്‍െറ് പട്ടിക പ്രസിദ്ധീകരിച്ചു. സര്‍ക്കാര്‍ തീരുമാനപ്രകാരം വര്‍ധിപ്പിച്ച 20 ശതമാനം സീറ്റുകളിലേക്ക് ഉള്‍പ്പെടെ 20177 സീറ്റുകളിലേക്കാണ് ആദ്യഘട്ട അലോട്ട്മെന്‍റ് നടത്തുന്നത്. എന്നാല്‍, 20 ശതമാനം സീറ്റു വര്‍ധന ജില്ലയിലെ സീറ്റു ക്ഷാമം പരിഹരിക്കാന്‍ പര്യാപ്തമാവില്ല. 15,000ലധികം വിദ്യാര്‍ഥികള്‍ക്ക് പ്രവേശം അസാധ്യമാവും. എല്ലാവര്‍ഷവും നിശ്ചിത ശതമാനം സീറ്റുകള്‍ കൂട്ടാറുണ്ടെങ്കിലും ഇത്തവണ അലോട്ട്മെന്‍റിന് മുമ്പുതന്നെ സീറ്റ് വര്‍ധന നിലവില്‍വന്നു. മുന്‍ വര്‍ഷങ്ങളില്‍ ആദ്യ രണ്ട് അലോട്ട്മെന്‍റ് കഴിഞ്ഞ ശേഷമാണ് സീറ്റ് കൂട്ടിയിരുന്നത്. അപ്പേഴേക്കും ആദ്യഅലോട്ട്മെന്‍റില്‍ സ്ഥാനം കിട്ടാതിരുന്ന മിക്ക വിദ്യാര്‍ഥികളും അണ്‍എയ്ഡഡിലും മറ്റും പ്രവേശം നേടുന്ന അവസ്ഥയുണ്ടായിരുന്നു. ഇത്തവണ മുന്‍കൂട്ടി സീറ്റ് കൂട്ടിയതിനാല്‍ ഈ സാഹചര്യമൊഴിവായി. അതേസമയം, സീറ്റ് വര്‍ധന നിലവില്‍വന്നാലും പ്രവേശം കിട്ടാതെ ജില്ലയില്‍ ആയിരകണക്കിന് കുട്ടികള്‍ക്ക് പുറത്തിരിക്കേണ്ടിവരും. വി.എച്ച്.എസ്.ഇ, സി.ബി.എസ്.ഇ പ്ളസ് ടു, പോളി, ഐ.ടി.ഐ തുടങ്ങിയവയെ ആശ്രയിച്ചാലും നിരവധി കുട്ടികള്‍ക്ക് ഉപരിപഠനത്തിന് ഓപണ്‍ സ്കൂളിനെ ആശ്രയിക്കേണ്ടിവരും. ഏകജാലകം വഴിയുള്ള പ്ളസ് വണ്‍ പ്രവേശത്തിന് 44242 വിദ്യാര്‍ഥികളാണ് ഇത്തവണ ജില്ലയില്‍നിന്ന് അപേക്ഷ സമര്‍പ്പിച്ചത്. 40,602 കുട്ടികളാണ് ഇത്തവണ എസ്.എസ്.എല്‍.സി കടമ്പ കടന്നത്. ഇവര്‍ക്കു പുറമേ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സിലബസിലൂടെ വിജയിച്ചവരും അപേക്ഷകരായുണ്ട്. അപേക്ഷകരുടെ ആധിക്യം പരിഗണിച്ച് സര്‍ക്കാര്‍ സ്കൂളുകളില്‍ കൂടുതല്‍ ബാച്ചുകള്‍ അനുവദിച്ചാല്‍ മാത്രമേ സീറ്റ് ക്ഷാമം പരിഹരിക്കാന്‍ കഴിയൂ. പത്തനംതിട്ട ഉള്‍പ്പെടെയുള്ള തെക്കന്‍ ജില്ലകളില്‍ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുമ്പോഴാണ് മലബാര്‍ ജില്ലകളില്‍ വിദ്യാര്‍ഥികള്‍ പ്ളസ് വണ്‍ സീറ്റിന് നെട്ടോട്ടമോടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.