പാലക്കാട്: ഇല്ലാത്ത അഴുക്കുചാലിന്‍െറ പേര് പറഞ്ഞ് സമീപവാസികളായ ചിലരെ കൂട്ടുപിടിച്ച് പ്രദേശത്തെ കൗണ്‍സിലര്‍ തന്നെയും കുടുംബത്തേയും മാനസികമായി പീഡിപ്പിക്കുകയാണെന്ന ആരോപണവുമായി യുവതി രംഗത്ത്. ഒറ്റപ്പാലം നഗരസഭാ കൗണ്‍സിലര്‍ സത്യന്‍ പെരുമ്പറക്കോടിനെതിരെയാണ് യുവതി വാര്‍ത്താ സമ്മേളനത്തില്‍ ആരോപണം ഉന്നയിച്ചത്. മഴക്കാലത്ത് വീടുകളില്‍നിന്ന് ഒഴുകിവരുന്ന മലിനജലം തന്‍െറ പറമ്പിലൂടെ ഒഴുക്കി വിടണമെന്നാവശ്യപ്പെട്ടാണ് കൗണ്‍സിലറും ചില തദ്ദേശവാസികളും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതെന്ന് ടി.പി. പ്രിയ ആരോപിച്ചു. താന്‍ 12 വര്‍ഷമായി ഒറ്റപ്പാലം നഗരസഭയിലെ താല്‍ക്കാലിക ജീവനക്കാരിയാണെന്നും കൗണ്‍സിലറുടെ പ്രതികാര നടപടിയെതുടര്‍ന്ന് അവിടെനിന്ന് പിരിച്ചുവിട്ടെന്നും യുവതി പറഞ്ഞു. പ്രിയയുടെ സഹോദരി പ്രേമ, സുഹൃത്ത് രോഹിണി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. എന്നാല്‍, കാലങ്ങളായി പ്രിയയുടെ പറമ്പിലൂടെ മഴവെള്ളം പോകുന്ന ചാലുണ്ടെന്നും അത് അടച്ച് റോഡിലേക്ക് റാമ്പ് ഇറക്കിയിരിക്കുകയാണെന്നും സത്യന്‍ പെരുമ്പറക്കോട് പറഞ്ഞു. ഇപ്രകാരം വെള്ളം കെട്ടി നിര്‍ത്തിയത് മൂലം മുപ്പതോളം കുടുംബത്തിലെ അംഗങ്ങളും പ്രദേശത്തെ അങ്കണവാടിയിലേക്ക് പോകുന്നവരും ദുരിതത്തിലാണെന്നും അദ്ദേഹം പറഞ്ഞു. താല്‍ക്കാലിക ജീവനക്കാരെ പിരിച്ച് വിടാനെടുത്ത തീരുമാനം കൗണ്‍സിലിന്‍േറതാണെന്നും തനിക്ക് മാത്രമായി അതില്‍ പങ്കില്ളെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.