കാര്‍ഷിക മേഖലയില്‍ മാന്ദ്യം; ഒറ്റപ്പാലത്ത് തരിശുനിലങ്ങളേറെ

ഒറ്റപ്പാലം: കാര്‍ഷിക മേഖലയുടെ പൂര്‍വ പ്രതാപം വീണ്ടെടുക്കാന്‍ ശ്രമങ്ങള്‍ തുടരുമ്പോഴും ഒറ്റപ്പാലം മേഖലയില്‍ തരിശു നിലങ്ങള്‍ പെരുകുന്നു. മേഖലയിലെ ഏക്കര്‍ കണക്കിന് നിലങ്ങളാണ് തരിശായി കിടക്കുന്നത്. വര്‍ഷങ്ങളായി തരിശിട്ടത് മൂലം പാടശേഖരങ്ങള്‍ പാടെ മാറി. കാട്ടുചെടികള്‍ വളര്‍ന്നും പരിസരങ്ങളില്‍ പാര്‍പ്പിടങ്ങള്‍ ഉയര്‍ന്നും കാര്‍ഷിക മേഖലയുടെ പുനരുജ്ജീവനം അസാധ്യമായ നിലയിലാണ്. വരമ്പും നീര്‍ച്ചാലുകളും ഇടിഞ്ഞ് തൂര്‍ന്നു. കൃഷി ചെലവേറിയതും കാര്‍ഷിക വൃത്തി അറിയാവുന്ന തൊഴിലാളികള്‍ ഇല്ലാതായതും കാലാവസ്ഥയിലെ താളപ്പിഴവും മുടക്കുമുതല്‍ തിരിച്ചെടുക്കാനാവാത്തതുമാണ് നിലം തരിശിടാന്‍ കാരണമെന്ന് ഉടമകള്‍ പറയുന്നു. പാട്ടത്തിന് നിലം നല്‍കാന്‍ തയാറാണെങ്കിലും കൃഷി ചെയ്യാന്‍ ആരും തയാറാവുന്നില്ല. കാലി വളര്‍ത്തല്‍ വിരളമായതോടെ മേച്ചില്‍പ്പുറമെന്ന നിലയില്‍ പോലും തരിശുനിലങ്ങള്‍ പ്രയോജനപ്പെടുന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.