പാലക്കയത്ത് കാട്ടാന ഇറങ്ങി; കൃഷിനാശം വ്യാപകം

കല്ലടിക്കോട്: തച്ചമ്പാറ ഗ്രാമപഞ്ചായത്തിലെ പാലക്കയം മേഖലയില്‍ കാട്ടാന ഇറങ്ങി വ്യാപക കൃഷിനാശം വരുത്തി. വലിയപറമ്പില്‍ മറിയക്കുട്ടി, പാലമറ്റം ബേബി, അന്നക്കുട്ടി, ജെയിംസ് എന്നിവരുടെ കൃഷിയിടങ്ങളിലാണ് കാട്ടാന നാശം വിതച്ചത്. ആയിരത്തോളം കുലച്ച നേന്ത്രവാഴകളും നൂറോളം കവുങ്ങുകളും കായ്ക്കുന്ന തെങ്ങുകളും കാട്ടാന നശിപ്പിച്ചു. നശിപ്പിച്ച കൃഷിയിടങ്ങള്‍ മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ജോസ് ബേബി, കിസാന്‍ സഭ സംസ്ഥാന കമ്മിറ്റിയംഗം കെ.കെ. രാജന്‍ മാസ്റ്റര്‍, സി.പി.ഐ മണ്ഡലം സെക്രട്ടറി മണികണ്ഠന്‍ പൊറ്റശ്ശേരി, എം. രാധാകൃഷ്ണന്‍, ഷിജി തെക്കയില്‍, ഷാജി ഉണ്ണികൃഷ്ണന്‍, ഗ്രാമപഞ്ചായത്തംഗം ജോര്‍ജ് തച്ചമ്പാറ എന്നിവര്‍ സന്ദര്‍ശിച്ചു. ഒരാഴ്ചയായി പാലക്കയം, വട്ടപ്പാറ, കരിമല എന്നീ പ്രദേശങ്ങളില്‍ ഒറ്റക്കും കൂട്ടമായും കാടിറങ്ങിവരുന്ന കാട്ടാനകള്‍ വനാതിര്‍ത്തി പ്രദേശങ്ങളിലെ കൃഷിയിടങ്ങള്‍ നശിപ്പിച്ച് മടങ്ങുന്നത് പതിവായിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.