മണ്ണാര്‍ക്കാട്: ഒരാഴ്ച മുമ്പ് മണ്ണാര്‍ക്കാട് കാഞ്ഞിരപ്പുഴ പാമ്പാംതോട് ആദിവാസി കോളനിക്ക് സമീപം ഒഴുക്കില്‍പ്പെട്ടത്തെിയ പിടിയാനക്കുട്ടിയെ തിരുവനന്തപുരം ജില്ലയിലെ കോട്ടൂര്‍ ആന വളര്‍ത്തുകേന്ദ്രത്തിലേക്ക് കൊണ്ടുപോയി. ശനിയാഴ്ച വൈകീട്ട് മൂന്നോടെ പ്രത്യേകം തയാറാക്കിയ വാഹനത്തിലാണ് വനപാലകരുടെയും മൃഗഡോക്ടറുടെയും നേതൃത്വത്തില്‍ പിടിയാനക്കുട്ടിയെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്. കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെയാണ് കോളനിയിലെ ആദിവാസികള്‍ പിടിയാനക്കുട്ടിയെ പുഴക്കരികിലെ പാറക്കെട്ടുകള്‍ക്കിടയില്‍ കണ്ടത്തെിയത്. വനപാലകരത്തെി കാട്ടാനക്കുട്ടിയെ രക്ഷിച്ച് ആനമൂളി വനംവകുപ്പ് സ്റ്റേഷനിലത്തെിക്കുകയും ആവശ്യമായ പരിചരണവും ചികിത്സയും നല്‍കി വരികയുമായിരുന്നു. പൂര്‍ണ ആരോഗ്യവതിയായ പിടിയാനക്കുട്ടിയെ ഡോക്ടര്‍മാര്‍ പരിശോധിച്ച് ഉറപ്പുവരുത്തിയതിനുശേഷമാണ് തിരുവനന്തപുരത്തേക്ക് കൊണ്ടുപോവാന്‍ ധാരണയായത്. ആനക്കുട്ടിയെ കൊണ്ടുപോവുന്നത് കാണാന്‍ നിരവധി ആളുകള്‍ എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.