കോട്ടായി സബ് രജിസ്ട്രാര്‍ ഓഫിസ് കെട്ടിടം ചോരുന്നു

കോട്ടായി: അഞ്ച് വര്‍ഷം മുമ്പ് സഹകരണ ബാങ്കിന്‍െറ പഴയകെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ച സബ് രജിസ്ട്രാര്‍ ഓഫിസില്‍ ചോര്‍ച്ച. ഓടിട്ട കെട്ടിടം കാലപ്പഴക്കത്താല്‍ തകര്‍ന്ന് വീഴാവുന്ന അവസ്ഥയിലാണ്. കോട്ടായി മേജര്‍ റോഡിലാണ് കെട്ടിടം. സബ് രജിസ്ട്രാര്‍ ഓഫിസിന് സ്വന്തം കെട്ടിടം നിര്‍മിക്കാന്‍ സഹകരണ ബാങ്കിന്‍െറ ഉടമസ്ഥതയിലുള്ള പത്ത് സെന്‍റ് സ്ഥലം സൗജന്യമായി വിട്ടുനല്‍കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും ഇതുവരെ നടപടികളൊന്നുമായില്ല. ചോര്‍ച്ച മൂലം രജിസ്ട്രാര്‍ ഓഫിസിലെ ഫയലുകള്‍ സൂക്ഷിക്കാന്‍ കഴിയാത്ത അവസ്ഥയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.